ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിന് തുടക്കം കുറിക്കുവാൻ ആഴ്ചകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന ടി :20 ലോകകപ്പിനായി ടീമുകൾ എല്ലാം പൂർണ്ണ തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത് ഓസ്ട്രേലിയൻ ടീമാണ്. ടി :20 ലോകകപ്പിനുള്ള സ്ക്വാഡിനെയടക്കം പ്രഖ്യാപിച്ചാണ് ഓസ്ട്രേലിയൻ ടീം വൻ സർപ്രൈസ് ഒരുക്കിയത്. നിലവിൽ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന തിരക്കിലാണ്.ശേഷം ഐപിൽ കൂടി കളിച്ചാകും അന്തിമ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുക്കുക.
അതേസമയം വരാനിരിക്കുന്ന വളരെ ഏറെ നിർണായകമായ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനായി വളരെ മികച്ച പ്രകടനം പുറത്തെടുക്കുക്കുവാൻ പോകുന്ന താരമാരാണ് എന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്. ടി :20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ട്രമ്പ് കാർഡ് നായകൻ കോഹ്ലിയോ മറിച്ച് ഉപനായകൻ രോഹിത് ശർമ്മയൊ അല്ല എന്നും പറയുന്ന കാർത്തിക് സ്പിന്നർ വരുൺ ചക്രവർത്തിയുടെ പേരാണ് പ്രവചിക്കുന്നത്. ഐപിഎല്ലിൽ ദിനേശ് കാർത്തിക് കൂടി ഭാഗമായ കൊൽക്കത്ത ടീമിന്റെ പ്രധാന സ്പിൻ ബൗളറാണ് വരുൺ ചക്രവർത്തി .2020ലെ ഐപിൽ സീസണിൽ 17 വിക്കറ്റുകൾ വീഴ്ത്തിയ താരം ഇന്ത്യൻ ടി :20 സ്ക്വാഡിലേക്കും തിരഞ്ഞെടുക്കപെട്ടിരുന്നു.
“ആരാകും ടി :20 ലോകകപ്പ് നേടുക എന്നത് എനിക്ക് പറയുവാൻ സാധിക്കില്ല പക്ഷേ ഞാൻ വെസ്റ്റ് ഇൻഡീസ് ടീം ടി :20 ലോകകപ്പ് ഫൈനലിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇന്ത്യൻ ടീം ലോകകപ്പിൽ കിരീടസാധ്യതയുള്ള ടീമാണ് ടീം ഇന്ത്യയുടെ ലോകകപ്പിലെ വളരെ വലിയ കുതിപ്പിൽ ഏറെ നിർണായക ഘടകമായി മാറുവാനായി വരുണിന് എല്ലാ അർഥത്തിലും സാധിക്കും.ഐപിഎല്ലിൽ അടക്കം അവന്റെ പ്രകടനം മികച്ചതാണ് ” ദിനേശ് കാർത്തിക് വിശദമാക്കി