രോഹിത് കന്നി ഫിഫ്റ്റി അടിച്ച ബാറ്റ് എന്റേതാണ് :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ. സ്ഥിരതയാർന്ന ബാറ്റിംഗിനൊപ്പം അതിവേഗം ഏതൊരു ബൗളിംഗ് നിരക്കും എതിരെ വമ്പൻ സ്കോറുകൾ കണ്ടെത്തുന്ന രോഹിത് ശർമ മൂന്ന് ഫോർമാറ്റിലും കഴിഞ്ഞ നാല് വർഷത്തിലേറെയായി ഇന്ത്യയുടെ പ്രധാന ബാറ്റിങ് കരുത്താണ്. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ ഉപനായകൻ കൂടിയായ രോഹിത് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിലും സോഷ്യൽ മീഡിയ സജീവ ചർച്ചയാവുകയാണ്.

രോഹിത്തിന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിഫ്റ്റി ക്രിക്കറ്റ്‌ പ്രേമികൾ ഇന്നും മറന്നിട്ടില്ല. രോഹിത്തെന്ന മിന്നും താരത്തിന്റെ മുഴുവൻ കഴിവും ക്രിക്കറ്റ്‌ ലോകം കണ്ടത് ആ അർദ്ധ സെഞ്ച്വറി പ്രകടനത്തിലാണ്.എന്നാൽ ആ ഫിഫ്റ്റി രോഹിത് നേടിയത് തന്റെ ബാറ്റ് കാരണം എന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ കൊൽക്കത്ത ടീം വിക്കറ്റ് കീപ്പറുമായ ദിനേശ് കാർത്തിക്. തന്റെ ബാറ്റ് ഉപയോഗിച്ചാണ് രോഹിത് ആ നേട്ടം കരസ്ഥമാക്കിയത് എന്നും ദിനേശ് കാർത്തിക് വെളിപ്പെടുത്തുന്നു.

“രോഹിത്തിനെ പോലൊരു ലോകോത്തര നിലവാരമുള്ള ബാറ്റ്സ്മാൻ എന്റെ ബാറ്റ് ഉപയോഗിച്ചാണ് ആദ്യ ഫിഫ്റ്റി അടിച്ചത് എന്നത് ഓർക്കുമ്പോൾ എനിക്കേറെ സന്തോഷം ഉണ്ട്.നിന്റേത് എത്ര മോശം ബാറ്റാണ് എന്ന് ഞാൻ മത്സരത്തിന് മുൻപായി അവനോട് പറഞ്ഞിരുന്നു. എന്റേത് നല്ല ബാറ്റെങ്കിൽ അത് അവന് നൽകുവാൻ ആവശ്യപ്പെട്ടു. ആ ബാറ്റ് വെച്ച് കളിച്ചവൻ മനോഹരമായ ഫിഫ്റ്റി നേടി. ഒരിക്കലും ആ ഫിഫ്റ്റി എന്റെ ബാറ്റിന്റെ മാത്രം ക്രെഡിറ്റ്‌ അല്ല. അവൻ ആ കളിയിൽ മനോഹരമായി കളിച്ചു എന്നതാണ് സത്യം. പക്ഷേ എന്റെ കരിയറിലെ ഈ നിമിഷങ്ങൾ ഞാൻ എന്നും ഓർത്തിരിക്കും ” കാർത്തിക് വാചാലനായി.

ഡർബനിൽ നടന്ന ടി :20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ :ദഷിണാഫ്രിക്ക പോരാട്ടത്തിലാണ് രോഹിത് വളരെ നിർണായക ഫിഫ്റ്റി അടിച്ചത്. ടോസ് നേടിയ ഇന്ത്യൻ ടീം തുടക്കത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് മാത്രം നേടിയപ്പോൾ ക്രീസിലെത്തിയ രോഹിത് 40 പന്തിൽ ഏഴ് ഫോറും 2 സിക്സറും അടക്കം ഫിഫ്റ്റി നേടി പുറത്താവാതെ നിന്നു.

Advertisements