ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസ് മൊഹാലിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 96 റൺസ് നേടി പന്ത് ഇന്ത്യയെ ആദ്യദിനം ഭേദപ്പെട്ട നിലയിൽ എത്തിച്ചിരുന്നു. നാല് റൺസ് അകലെ ആയിരുന്നു പന്തിന് സെഞ്ചുറി നഷ്ടമായത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പന്തിന് സെഞ്ച്വറി നഷ്ടമായത് എന്ന കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്.
ഹനുമ വിഹാരിയുടെ കൂടെയും ശ്രേയസ് അയ്യരുടെ കൂടെയുമാണ് പന്ത് ശ്രീലങ്കൻ ബൗളേഴ്‌സിനെ നിലംപരിശാക്കിയത്. ഹനുമ വിഹാരിയും ശ്രേയസ് അയ്യരും പാതിവഴിയിൽ മടങ്ങിയെങ്കിലും പന്ത് അതൊന്നും കാര്യമാക്കിയില്ല. ശ്രീലങ്കൻ സ്പിന്നർ ലസിത എമ്പുൾഡനിയ എറിഞ്ഞ 76 ആമത്തെ ഓവറില്‍ 22 റൺസ് ആയിരുന്നു പന്ത് നേടിയത്. 9 ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ കൂടായിരുന്നു 96 റൺസ് നേടിയത്.
ഒരു ബാറ്റ്സ്മാൻ 90 റൺസ് പിന്നിട്ടു കഴിഞ്ഞാൽ പിന്നീട് അത് കളിക്കാരൻ്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് ദിനേശ് കാർത്തിക് പറഞ്ഞത്. 90 റൺസ് കഴിഞ്ഞാൽ പിന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ തോന്നിപ്പിക്കും എന്നും അത് പുറത്താക്കലിലേക്ക് നയിക്കും എന്നും ദിനേശ് കാർത്തിക് പറയുന്നു.
ഋഷഭ് പന്ത് ഇന്നലെ കളിച്ച ഇന്നിംഗ്സ് രണ്ടു പാർട്ടുകളായി നോക്കുകയാണെങ്കിൽ രണ്ടാമത്തെ ഇന്നിംഗ്സ് വെടിക്കെട്ട് ബാറ്റ്സ്മാൻ ആയ പന്ത് ആയിരുന്നെങ്കിൽ, ആദ്യ ഇന്നിംഗ്സ് നിങ്ങളുടെ ഷോട്ട് കളിക്കുന്നതിനുമുമ്പ് മതിയായ സമയം എടുക്കുക എന്ന് പറയുന്ന മീഡിയക്കാർക്ക് ആയിട്ടുള്ളതായിരുന്നു.