ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് മഹേന്ദ്ര സിങ്ങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു ലഭിച്ചത്. മുംബൈയെയും ബാംഗ്ലൂരിനെയും തോല്‍പ്പിച്ചു പോയിന്‍റ് ടേബിളില്‍ രണ്ടാമതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടുത്ത മത്സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫ് യോഗ്യത നേടിയാല്‍ ബാക്കിയുള്ള മത്സരങ്ങളില്‍ ധോണി സ്വയം പ്രൊമോട്ട് ചെയ്ത് നാലാമത് വരണം എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗംഭീര്‍ പറയുന്നത്. യുഏഈയില്‍ നടന്ന രണ്ട് മത്സരത്തിലും ആറാമതായാണ് ബാറ്റ് ചെയ്യാനെത്തിയത്. മുംബൈക്കെതിരെ 3 ഉം ബാംഗ്ലൂരിനെതിരെ പുറത്താകതെ 11 റണ്‍സുമാണ് ധോണിയുടെ സ്കോര്‍.
ആദ്യം ബാറ്റ് ചെയ്താലും, ചേസ് ചെയ്താലും ധോണി നാലാം സ്ഥാനത്ത് വരണമെന്നാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്. ” സി.എസ്.കെ പ്ലേഓഫിന് യോഗ്യത നേടുന്നതോടെ എം.എസ് ധോണി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണം, നിങ്ങൾ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിലും ചേസ് ചെയ്യുകയാണെങ്കിലും മധ്യനിരയില്‍ സമയം ചെലവഴിക്കാൻ കഴിയും ”
” ഞാൻ അത് കാണാൻ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച കാര്യം അവന് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ കഴിയും എന്നതാണ്. നിങ്ങളുടെ നമ്പർ 3 ഉം നമ്പർ 4 ഉം എപ്പോഴും റൺസ് സ്കോർ ചെയ്യില്ല. നിങ്ങൾ കുറച്ചുകൂടി ബാറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ കൂടുതൽ റൺസ് നേടിയാൽ, അത് എളുപ്പമായിക്കൊണ്ടിരിക്കും ”
” നിങ്ങൾ പ്ലേ ഓഫിന് യോഗ്യത നേടും, പക്ഷേ ഉത്തരവാദിത്തം നിങ്ങളുടെ മേൽ വീഴരുത്, നിങ്ങൾക്ക് നേരത്തെയുള്ള വിക്കറ്റുകൾ നഷ്ടപ്പെടും, നിങ്ങൾ വന്ന് റൺസ് നേടണം ” ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു. ഈ സീസണില്‍ ഇതുവരെ 44 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയട്ടുള്ളത്.