സഞ്ജുവിനെ കാത്തിരിക്കുന്നത് വിലക്ക് :തോൽവിക്ക് പിന്നാലെ പിഴശിക്ഷ

FB IMG 1632583504064

ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ഡൽഹി ക്യാപിറ്റൽസ് :രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 33 റൺസിന്റെ നാണംകെട്ട തോൽവിയുമായി സഞ്ജുവും ടീമും. ഏറെ നിർണായകമായ മത്സരത്തിൽ വമ്പൻ തോൽ വഴങ്ങി. ഐപിൽ പതിനാലാം സീസണിൽ പ്ലേഓഫ് യോഗ്യത നേടുന്ന ആദ്യത്തെ ടീമായി റിഷാബ് പന്തിന്റെ ടീം മാറി എങ്കിലും രാജസ്ഥാൻ ടീമിന്റെ നാണംകെട്ട ഈ തോൽവി ചർച്ചയായി മാറുകയാണ്. ബാറ്റിങ്ങിൽ തകർച്ച നേരിട്ട സഞ്ചുവിനും ടീമിനും നായകൻ സഞ്ജു സാംസന്റെ ബാറ്റിങ് മാത്രമാണ് ആശ്വാസമായത്. സീസണിൽ നാലാമത്തെ തോൽവിയാണ് രാജസ്ഥാൻ ടീം നേരിട്ടത്. 9 കളികളിൽ നാല് ജയവുമായി പോയിന്റ് ടേബിളിൽ താഴേക്ക് വീഴാനും ഈ വൻ തോൽവി കാരണമായി മാറി കഴിഞ്ഞു.

എന്നാൽ മത്സരത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി നേരിടുകയാണ് ഇപ്പോൾ ടീം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഏറെ വേദനാജനകമായ തോൽവിക്ക് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി നായകൻ സഞ്ജുവിനെ തേടി എത്തുകയാണ്.ഈ സീസണിൽ തന്നെ രണ്ടാം തവണ ഒരേ പിഴവ് ആവർത്തിച്ചതിനാണ് സഞ്ചുവിനും ടീമിനും മാച്ച് റഫറി പിഴശിക്ഷ വിധിച്ചത്. ഡൽഹിക്ക് എതിരായ മത്സരത്തിൽ കൂടി കുറഞ്ഞ ഓവർ നിരക്കാണ് രാജസ്ഥാൻ ടീമിന് തിരിച്ചടിയായി മാറിയത്.ഐപിൽ 2021ലെ സീസണിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ടീമിന് രണ്ടാം തവണയാണ് ശക്ഷ ലഭിച്ചത് എന്നതും ശ്രദ്ധേയം.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇന്നത്തെ മത്സരത്തിലെയും സ്ലോ ഓവർ റേറ്റ് കൂടി പരിഗണിച്ചാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴശിക്ഷയും ഒപ്പം രാജസ്ഥാൻ ടീമിലെ മറ്റുള്ള താരങ്ങൾക്ക്‌ എല്ലാം ആറ് ലക്ഷ രൂപയും പിഴ ശിക്ഷ വിധിച്ചത്.സീസണിലെ രണ്ടാമത്തെ കൂടി കുറ്റമായതിയാൽ ഐപിൽ നിയമാവലി പ്രകാരം ഈ കുറ്റം വീണ്ടും ആവർത്തിച്ചാൽ സഞ്ജുവിന് ഒരു മത്സരത്തിൽ നിന്നും വിലക്കും ലഭിക്കും.

Scroll to Top