റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ടെസ്റ്റ് അടുത്ത വര്‍ഷം

Virat Kohli celebration

2022 ല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ടൂറില്‍ റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തീരുമാനിച്ചു. അടുത്ത വര്‍ഷം ജൂലൈയിലെ ഇംഗ്ലണ്ട് ടൂറിലാണ് മത്സരം നടത്തുക. ഇക്കഴിഞ്ഞ സീരിസിന്‍റെ ഭാഗമാണോ, അല്ലെങ്കില്‍ പരമ്പരയിലെ ഒരു ടെസ്റ്റ് എന്ന രീതിയില്‍ നടത്തണോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം ഐസിസി ഇടപെട്ട് തീരുമാനം എടുക്കും.

ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് വന്നതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ വീരാട് കോഹ്ലിയും സംഘവും വിസ്സമതിച്ചത്. അവസാന ടെസ്റ്റ് കളിക്കാത്തതിനെ തുടര്‍ന്ന് വലിയ നഷ്ടമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനു വന്നത്. ഈ നഷ്ടം നികത്താനാണ് ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ മത്സരങ്ങള്‍ ഓഫര്‍ ചെയ്തത്. 2022 ജൂലൈയില്‍ 3 വീതം ഏകദിന – ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്.

ഇംഗ്ലണ്ടില്‍ പരമ്പര വിജയം.

നിര്‍ത്തിവച്ച ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2 – 1 ന് മുന്നിലാണ്. 1971, 1986, 2007 ല്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുള്ളു.

See also  മുംബൈ തോൽക്കാൻ കാരണം പാണ്ഡ്യയുടെ ആ മണ്ടൻ തീരുമാനം. ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ.

ഇംഗ്ലണ്ട് താരങ്ങളുടെ പിന്‍മാറ്റം.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അവസാന ടെസ്റ്റ് കളിക്കാതെ ഐപിഎല്ലിനായി യു.ഏ.ഈ യിലേക്ക് പറന്നതോടെ അവസാന നിമിഷം ചില ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറി. ക്രിസ് വോക്സ് ( ഡല്‍ഹി ക്യാപിറ്റല്‍സ് ) ജോണി ബെയര്‍സ്റ്റോ (സണ്‍റൈസേഴ് ഹൈദരബാദ് ), ഡേവിഡ് മലാന്‍ ( പഞ്ചാബ് കിംഗ്സ് ) എന്നിവരാണ് ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ നിന്നും പിന്‍മാറിയത്.

Scroll to Top