❛സമനില❜ മതി എന്ന് ധോണി. പക്ഷേ ❛ജയിക്കണം❜ എന്ന് കോഹ്ലി. അവിടെ നിന്നായിരുന്നു ഇപ്പോഴത്തെ ടീമിന്‍റെ ജനനം. മുന്‍ കോച്ച് വെളിപ്പെടുത്തുന്നു.

2014-15 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് വിരാട് കോഹ്ലിക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി ധോണി കൈമാറിയത്. റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റിയ ക്യാപ്റ്റന്‍ വേറെ ആരുമല്ലാ, താന്‍ തന്നെയാണ് എന്ന് തോന്നിച്ച പ്രകടനമാണ് വിരാട് കോഹ്ലി ആദ്യ ടെസ്റ്റില്‍ കാണിച്ചു തന്നത്. അന്ന് മത്സരം നഷ്ടമായ ധോണിക്ക് പകരം വിരാട് കോഹ്ലിയാണ് ക്യാപ്റ്റനായത്.

ഇപ്പോഴിതാ ആ മത്സരത്തിലെ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ആ സമയത്ത് ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ അവസാന ദിനത്തിന് മുമ്പ് ധോണിയും കോഹ്‌ലിയും തമ്മിലുള്ള സംഭാഷണം ഉൾപ്പെടുന്ന രസകരമായ ഒരു കഥയാണ് അദ്ദേഹം പങ്കിടുന്നത്.

200765

അന്ന് ആ മത്സരത്തില്‍ സമനിലയ്ക്കായി കളിക്കാതെ വിജയത്തിലേക്ക് പോകാനാണ് കോഹ്ലി തീരുമാനിച്ചതെന്ന് ശ്രീധർ പറഞ്ഞു.

അവർ ഏത് ലക്ഷ്യം മുന്നോട്ട് വെച്ചാലും പിറ്റേന്ന് രാവിലെ ഇന്ത്യയുടെ സമീപനം എന്തായിരിക്കുമെന്ന കാര്യത്തിൽ വിരാട് ഉറപ്പിച്ചിരുന്നു. ശ്രീധർ തന്റെ ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ എഴുതി.

മത്സരത്തിന്റെ അവസാന ദിവസം ലക്ഷ്യത്തിലേക്കെത്താനുള്ള തന്റെ പദ്ധതി പുനർവിചിന്തനം ചെയ്യാൻ വിരാടിനെ ബോധ്യപ്പെടുത്താൻ എംഎസ് ധോണി സമീപിച്ചെന്നും ശ്രീധർ വിവരിച്ചു.

200733

“ഹോട്ടലിലേക്കുള്ള ബസ്സിൽ മടങ്ങുമ്പോൾ എംഎസ് ധോണി തന്റെ തൊട്ടടുത്ത സീറ്റിലേക്ക് വന്നു എന്ന് വിരാട് പിന്നീട് എന്നോട് പറഞ്ഞു. നോക്കൂ, വിരാട്, നിങ്ങൾക്ക് ഈ ലക്ഷ്യത്തില്‍ എത്താന്‍ കഴിയും. നിങ്ങൾ അത്തരത്തിലുള്ള ഒരു കളിക്കാരനാണ്, അത് ഞങ്ങൾക്കെല്ലാം അറിയാം. ക്യാപ്റ്റൻ എന്ന നിലയിൽ, മറ്റുള്ളവരെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.അത്ര പോസിറ്റീവായി കളിക്കാനും ഒരു ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തിൽ 360 റൺസ് പിന്തുടരാനും ബാറ്റർമാർക്ക് കഴിവുണ്ടോ? തീരുമാനങ്ങൾ എടുക്കുമ്പോൾ, നിങ്ങൾ മുഴുവന്‍ ടീമിന്‍റെ കരുത്ത് പരിഗണിക്കേണ്ടതുണ്ട്.’, ധോതി പറഞ്ഞതായി ശ്രീധർ എഴുതി.

200541

“എംഎസ് പറഞ്ഞതിൽ ചില കാര്യങ്ങള്‍ ഉണ്ടെനും എന്നാൽ പോസിറ്റീവിറ്റിയാണ് മുന്നോട്ടുള്ള വഴിയെന്ന് തന്റെ മനസ്സിൽ വ്യക്തമായിരുന്നുവെന്നും വിരാട് പറഞ്ഞു. MS-നോടുള്ള വിരാടിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘നമ്മൾ ശ്രമിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയൂ? നമുക്ക് അത് ചെയ്യാൻ കഴിയുമോ എന്ന്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഞങ്ങൾ 360 റൺസ് പിന്തുടർന്നിട്ടില്ല, കാരണം ഞങ്ങൾ അത് ചെയ്യാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. നമുക്ക് ശ്രമിക്കാം, ശ്രമിച്ചില്ലെങ്കിൽ നമ്മൾ എത്ര നല്ലവരാണെന്ന് എങ്ങനെ അറിയാം?” കോഹ്ലി പറഞ്ഞു.

നാലാം ഇന്നിംഗ്സില്‍ 364 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്ട്രേലിയ മുന്നോട്ട് വച്ചത്. മുരളി വിജയിയും വിരാട് കോഹ്ലിയും ചേര്‍ന്ന് 2 ന് 242 എന്ന നിലയില്‍ ടീമിനെ എത്തിച്ചു. എന്നാല്‍ വിജയ് 99 റണ്‍സില്‍ വീണതോടെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. ഒടുവില്‍ 48 റൺസിന് അകലെ ഇന്ത്യ വീണു. രണ്ട് ഇന്നിംഗ്സിലും കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തു.

304837

” ടെസ്റ്റിൽ വിരാടിന്റെ രണ്ടാം സെഞ്ച്വറി ഉണ്ടായിരുന്നിട്ടും ഞങ്ങൾ 48 റൺസിന് വീണു, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, ആ മത്സരമായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഇന്നത്തെ അവസ്ഥയുടെ തുടക്കം. അങ്ങനെയാണ് ഞങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്ന് ഒരു ടീമെന്ന നിലയിൽ ഞങ്ങൾ അറിഞ്ഞ നിമിഷമായിരുന്നു അത്,” ശ്രീധർ പറഞ്ഞു.

Previous articleഅന്ന് സംഭവിച്ചു പോയതാണ്, അതിര് കടന്നുപോയി, ഒന്നും മനപ്പൂർവമായിരുന്നില്ല; ഡച്ച് താരത്തിനോടുള്ള പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി
Next articleചാഹൽ-കുൽദീപ് എന്നിവരിൽ ആരെയാണ് താൻ ടീമിൽ ഉൾപ്പെടുത്തുക എന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ സെലക്ട്ർ