ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ സെമിഫൈനൽ പരാജയത്തിനുശേഷം കടുത്ത വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉയർന്നുവരുന്നത്. ഇപ്പോഴിതാ പരാജയത്തിന് പിന്നാലെ സുപ്രധാന നീക്കവുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐ. മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിംഗ് ധോണിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ലോകകപ്പിലെ പരാജയത്തിനുശേഷം ടീമിൽ വലിയ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷത്തെ ഐപിഎല്ലിലൂടെ ക്രിക്കറ്റിൽ നിന്നും ധോണി വിട പറയുമെന്നാണ് അറിയാൻ സാധിക്കുന്നത്. ധോണി തിരിച്ചെത്തുമ്പോൾ ടീമിൻ്റെ ഡയറക്ടർ എന്ന പദവി ആയിരിക്കും നൽകുക.
കഴിഞ്ഞ ലോകകപ്പിൽ മെന്ററായി ധോണി ടീമിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ അത് സ്ഥിര നിയമനം ആകും. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാണ് ധോണി. അടുത്ത സീസണിൽ താരം ടീമിൽ നിന്ന് സ്ഥാനം ഒഴിയുമ്പോൾ ദേശീയ ടീമിൻ്റെ ചുമതല ഏറ്റെടുക്കും എന്നാണ് കരുതുന്നത്. മികച്ച ഒരു 20-20 ടീമിനെ അടുത്ത ലോകകപ്പിന് ഒരുക്കാനാണ് ബി.സി.സി.ഐ ഇപ്പോൾതന്നെ ശ്രമം തുടങ്ങുന്നത്.
ഐ.പി.എല്ലിലൂടെ മികച്ച പ്രകടനം പുറത്തു നടക്കുന്ന യുവതാരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ടീം ആയിരിക്കും 2024 ലോകകപ്പിലേക്ക് സജ്ജമാക്കുക. യുവതാരങ്ങളെ പരമ്പരകളിൽ മാത്രം കളിപ്പിക്കുകയും ലോകകപ്പിലേക്ക് സീനിയർ താരങ്ങളെ മാത്രം ഉൾപ്പെടുത്താത്തതിനും വിമർശനങ്ങൾ നേരുന്നു. പ്രഥമ 20-20യിൽ ഇന്ത്യ കിരീടം നേടുമ്പോൾ ധോണിയുടെ കീഴിൽ യുവനിര ആയിരുന്നു.