ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. 2008 മുതല്‍ ടീമിന്റെ നായകനായിരുന്ന ധോണി ക്യാപ്റ്റന്‍ സ്ഥാനം കൈമാറി. 5 തവണ കിരീടത്തിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചട്ടുണ്ട്.
2019 മുതല്‍ ടീമിന്റെ ഭാഗമാണ് റുതുരാജ് ഗെയ്ക്വാദ്. ഇതുവരെ 52 മത്സരങ്ങളില്‍ താരം ടീമിന്റെ ഭാഗമായിട്ടുണ്ട്.
ഒരു തവണ ക്യാപ്റ്റന്‍സി കൈമാറ്റം നടന്നെങ്കിലും അത് വിജയകരമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കഴിഞ്ഞില്ലാ. 2022 ല്‍ ക്യാപ്റ്റന്‍സി സ്ഥാനം ജഡേജക്ക് കൈമാറിയെങ്കിലും വീണ്ടും ധോണി തന്നെ ആ സ്ഥാനം ഏറ്റെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേയും ജഡേജയുടേയും പ്രകടനം മോശമായതോടെ എട്ടാം മത്സരത്തിനു ശേഷം ജഡേജ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങി.
ധോണിയുടേയും സംഘത്തിന്റേയും ആദ്യ മത്സരം മാര്‍ച്ച് 22 ന് ബാംഗ്ലൂരിനെതിരെയാണ്.