നിസ്സാര ക്യാച്ച് കൈവിട്ട് ധോണി :ബ്രാവോയുമായി കലിപ്പിലായി താരം

ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം ആവേശം നിറച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് :മുബൈ ഇന്ത്യൻസ് മത്സരം അവസാനിച്ചത്. ഐപിഎല്ലിലെ രണ്ടാംപാദ മത്സരങ്ങൾ യൂഎഇയിൽ ആരംഭിച്ചപ്പോൾ കാണിക്കളുടെ കൂടി പങ്കാളിത്തം ശ്രദ്ധേയമായി. മത്സരത്തിൽ സ്ഥിരം എതിരാളികളായ മുബൈ ടീമിനെ 20 റൺസിന് പരാജയപെടുത്തിയാണ് ധോണിയും സംഘവും സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് പക്ഷേ പ്രതീക്ഷിച്ച പോലെ ഒരു തുടക്കമല്ല ലഭിച്ചത്. ആദ്യ പവർപ്ലേയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായ ചെന്നൈ ടീമിന് യുവതാരം ഋതുരാജ് ഗെയ്ക്ഗ്വാദ് മിന്നും ബാറ്റിങ് പ്രകടനമാണ് തുണയായി മാറിയത്.58 പന്തിൽ നിന്നും 9 ഫോറും 4 സിക്സും അടക്കം 88 റൺസ് അടിച്ചെടുത്ത താരം ആരാധകരുടെ എല്ലാം കയ്യടികൾ നേടി.

എന്നാൽ ഇന്നലെ മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളുടെ എല്ലാം പ്രശംസ നേടിയത് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്. സീനിയർ താരം ധോണിക്ക് മത്സരത്തിൽ ബാറ്റിങ് പ്രകടനത്താൽ തിളങ്ങുവാൻ കഴിഞ്ഞില്ല എങ്കിലും വിക്കറ്റിന് പിന്നിലും കൂടാതെ നായക മികവിലും ധോണി തന്റെ പഴയ മികവ് ഒരിക്കൽ കൂടി ആവർത്തിച്ചു. താരം അതിവേഗ സ്റ്റമ്പിങ് അടക്കമാണ് ഇന്നലെ മത്സരത്തിൽ പുറത്തെടുത്തത്.

അതേസമയം ഇന്നലെ താക്കൂർ എറിഞ്ഞ ഓവറിൽ വിക്കറ്റ് കീപ്പർ ധോണി ഒരു ക്യാച്ച് കൈവിട്ടത് വളരെ ഏറെ ചർച്ചാ വിഷയമായി മാറി കഴിഞ്ഞു. മുംബൈ ടീം നിരയിൽ ഫിഫ്റ്റി അടിച്ച സൗരഭ് തിവാരി വിക്കറ്റാണ് ധോണിയുടെ ക്യാച്ച് ഡ്രോപ്പ് കാരണം നഷ്ടമായത്. പിറകിലേക്ക് അടിച്ച തിവാരിയുടെ ക്യാച്ച് കൈപിടിയിൽ ഒതുക്കാനായി ധോണി ഓടി എങ്കിലും ആ ക്യാച്ച് പൂർത്തിയാക്കുവാൻ ധോണിക്ക് കഴിഞ്ഞില്ല. അതേസമയം ആ ഒരു പന്ത് പിടിക്കാൻ ഓടിയെത്തിയ ചെന്നൈ താരം ബ്രാവോയുമായി അൽപ്പനേരം തർക്കം കൂടി ധോണി നടത്തി. ബ്രാവോ ഓടി എത്തിയ കാരനമാണ് ധോണിക്ക്‌ ആ ക്യാച്ച് പൂർത്തിയാക്കുവാൻ കഴിയാതെ പോയത്. ബ്രാവോയും സമാനമായ ഒരു അഭിപ്രായമാണ് നായകൻ ധോണിക്ക് ഒപ്പം ഷെയർ ചെയ്തത്

Previous articleമുംബൈക്ക് എതിരെ മറ്റൊരു റെക്കോർഡ് :ഞെട്ടിച്ച് ഗെയ്ക്ഗ്വാദ്
Next articleമുംബൈ ഡ്രസ്സിംഗ് റൂമിൽ സർപ്രൈസ് കാഴ്ചകൾ :സൗരഭ് തിവാരിക്കും ആഡം മില്ലിനും മാൻ ഓഫ് ദി മാച്ച്