തന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് വിമർശനം ഉന്നയിച്ച ബോഗ്ലെയുടെ വായടപ്പിച്ച് ധവാൻ

ഇന്നലെയായിരുന്നു ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സ് പോരാട്ടം. മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇപ്പോൾ ഇതാ വിമർശകർക്കുള്ള ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പഞ്ചാബ് നായകൻ ശിഖർ ധവാൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ധവാന്റെ സ്ട്രൈക്ക് റേറ്റിനെതിരെ കമന്റേറ്ററായ ഹർഷ ബോഗ്ലെ പരസ്യമായി രൂക്ഷമായ വിമർശനം നടത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ ആയിരുന്നു വിമർശനം ബോഗ്ലേ നടത്തിയത്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇങ്ങനെ ബാറ്റ് ചെയ്യുന്നതുകൊണ്ട് യാതൊരുവിധ കാര്യവുമില്ല എന്നായിരുന്നു പ്രശസ്ത കമൻ്റേറ്ററുടെ ട്വീറ്റ്. ധവാന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെയായിരുന്നു ബോഗ്ലേ വിമർശനം നടത്തിയത്. മത്സരത്തിൽ പഞ്ചാബ് വിജയിച്ചെങ്കിലും ധവാൻ ഒന്ന് വീശി കളിച്ചിരുന്നെങ്കിൽ സ്കോർ ഒന്നുകൂടെ ഉയർത്താമായിരുന്നു എന്നായിരുന്നു ബോഗ്ലെ പറഞ്ഞത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ആ പരാതിക്ക് പരിഹാരം ധവാൻ കണ്ടു. തകർപ്പൻ പ്രകടനമായിരുന്നു താരം ഇന്നലെ കാഴ്ചവച്ചത്. 9 പേർ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ 99 റൺസ് നേടി പുറത്താകാതെ ടീമിൻ്റെ രക്ഷകൻ ആവുകയായിരുന്നു ധവാൻ.

images 2023 04 10T133431.667 1


66 പന്തുകളിൽ നിന്നും 12 ബൗണ്ടറികളും അഞ്ച് സിക്സറും ഉൾപ്പെടെ 150 സ്ട്രൈക്ക് റേറ്റോടെ കൂടിയായിരുന്നു ധവാന്റെ തകർപ്പൻ ഇന്നിംഗ്സ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മികച്ച താരമായി തിരഞ്ഞെടുത്തത് ധവാൻ ആയിരുന്നു. സമ്മാനദാന ചടങ്ങിൽ ഹർഷ ബോഗ്ലെയോട് ധവാൻ നേരിട്ട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”ഇപ്പോൾ നിങ്ങൾക്ക് എൻ്റെ സ്ട്രൈക്ക് റേറ്റിൽ സന്തോഷമായില്ലേ?” ഇതായിരുന്നു സമ്മാനദാന ചടങ്ങിൽ ഹർഷ ബോഗ്ലെയോട് ധവാൻ ചോദിച്ച ചോദ്യം.

IMG 20230410 WA0010

ഹർഷ ബോഗ്ലെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. തീർത്തും വ്യത്യസ്തമായ സാഹചര്യത്തിലായിരുന്നു അന്നത്തെ ട്വീറ്റ് എന്നാണ് ബ്ലോഗ്ലെ ധവാൻ മറുപടി നൽകിയത്. ഈ കാര്യം പറഞ്ഞ് ഇരുവരും ചിരിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ച തോൽവിയായിരുന്നു പഞ്ചാബ് ഇന്നലെ സ്വന്തമാക്കിയത്. 20 ഓവറിൽ 143 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഹൈദരാബാദ് 17മ്മത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തിൽ പോലും പഞ്ചാബിന് ഹൈദരാബാദിനെതിരെ മത്സരത്തിൽ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.

Previous articleവെള്ളവും ഇല്ല,ലൈറ്റും ഇല്ല,വണ്ടിയും ഇല്ല!ഇന്ത്യൻ സൂപ്പർ കപ്പിന് എത്തിയ ടീമുകൾ ദുരിതത്തിൽ,വീഡിയോ കാണാം..
Next articleതോൽവിയിലും കിടിലൻ റെക്കോർഡുകൾ സ്വന്തമാക്കി റാഷിദ് ഖാൻ