ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ദയനീയ തോൽവി .ഏഴ് വിക്കറ്റിനാണ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം ധോണിപ്പടയെ മറികടന്നത് .ചെന്നൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റ് വീശിയ പ്രിത്വി ഷാ :ധവാൻ ജോഡിയാണ്
ഡൽഹി ക്യാപിറ്റൽസിന് ആദ്യ വിജയം നൽകിയത് .ഡല്‍ഹി കാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ചത് ശിഖര്‍ ധവാന്‍ (85), പൃഥ്വി ഷാ (72) എന്നിവരുടെ ഇന്നിങ്‌സായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പ്രിത്വി വെടിക്കെട്ട് ബാറ്റിംഗ് ശേഷം മടങ്ങിയെങ്കിലും ധവാന്‍ വിജയിക്കുമെന്ന് ഉറപ്പായ ശേഷമാണ് ക്രീസ് വിട്ടത്.
വാംഖഡെയില്‍ നടന്ന മത്സരത്തിൽ 54 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം 85 റണ്‍സെടുത്ത ഓപ്പണർ ശിഖർ ധവാൻ കളിയിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു .കൂടാതെ ഇന്നലത്തെ മത്സരത്തിൽ അനവധി
ഐപിൽ റെക്കോർഡുകളും ഇടംകയ്യൻ ഓപ്പണർ തന്റെ പേരിലാക്കി .ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് ധവാന്‍ സ്വന്തം പേരിലേക്ക് കുറിച്ചത് .
മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഈ അപൂർവ്വ നേട്ടം ധവാന്റെ പേരിലായത് .910 റൺസോടെ ചെന്നൈക്ക് എതിരായ ഐപിഎല്ലിലെ റൺസ് സ്കോറർമാരുടെ പട്ടികയിൽ ധവാൻ ഒന്നാമതാണിപ്പോൾ .വിരാട് കോലി(901), രോഹിത് ശര്‍മ്മ(749), ഡേവിഡ് വാര്‍ണര്‍(617), എ ബി ഡിവില്ലിയേഴ്‌സ്(593), റോബിന്‍ ഉത്തപ്പ(590) എന്നിവരാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാർ .ഇതിൽ റോബിൻ ഉത്തപ്പ ഈ സീസണിൽ ചെന്നൈ ടീമിലാണ് കളിക്കുക .താരത്തിന് ഇന്നലത്തെ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല .



