ഇന്ത്യയുടെ ❛വല്യേട്ടന്‍❜. റെക്കോഡ് നേട്ടവുമായി ശിഖാര്‍ ധവാന്‍

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പര്യടനത്തിന് വിജയത്തോടെ ഇന്ത്യ തുടക്കം കുറിച്ചു. ഇന്ന് ഒന്നാം ഏകദിന മാച്ചിൽ ടോസ് ഭാഗ്യം വിൻഡീസ് നായകനായ പൂരനൊപ്പം നിന്നപ്പോൾ ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഗിൽ : ധവാൻ സഖ്യം സമ്മാനിച്ചത് വെടിക്കെട്ട്‌ തുടക്കം. ഗിൽ അതിവേഗം റൺസ്‌ ഉയർത്തിയപ്പോൾ ശിഖർ ധവാൻ ക്ലാസ്സിക്ക് ഷോട്ടുകളുമായി തിളങ്ങി. ഒന്നാം വിക്കറ്റിൽ ഇരുവരും 119 റൺസാണ് 17.5 ഓവറിൽ അടിച്ചെടുത്തത്. ഗിൽ നിർഭാഗ്യകരമായ രീതിയിൽ റൺ ഔട്ട് ആയപ്പോൾ ക്യാപ്റ്റൻ ശിഖർ ധവാൻ മൂന്ന് റൺസ്‌ അകലെ സെഞ്ച്വറിക്ക്‌ അരികിൽ വിക്കെറ്റ് നഷ്ടമാക്കിയത് ഇന്ത്യൻ ക്യാമ്പിനെയും ആരാധകരെയും ഞെട്ടിച്ചു.

മനോഹരമായി മുന്നേറിയ ശിഖർ ധവാന്‍റെ വിക്റ്റ് നഷ്ടമായത് ഒരുവേള ഇന്ത്യൻ ഇന്നിങ്സിനെ തളർത്തി. ശേഷം വന്നവരിൽ ശ്രേയസ് അയ്യർ (54 റൺസ്‌ ) മാത്രം തിളങ്ങിയപ്പോൾ സഞ്ജു സാംസൺ (12), സൂര്യകുമാർ യാദവ് (13)എന്നിവർ നിരാശ സമ്മാനിച്ചു. അവസാന ഓവറുകളിലെ അക്ഷർ പട്ടേൽ ഇന്നിങ്സ് ഇന്ത്യൻ ടോട്ടൽ 308ലേക്ക് എത്തിച്ചു വെറും 99 ബോളിൽ 10 ഫോറും 3 സിക്സ് അടക്കമാണ് ശിഖർ ധവാൻ 97 റൺസ്‌ അടിച്ചെടുത്തത്.തന്റെ കരിയറിലെ മറ്റൊരു ഫിഫ്റ്റി നേടിയ ധവാൻ ക്യാപ്റ്റൻ ഇന്നിംഗ്സാണ് പുറത്തെടുത്ത്.

295072779 436323171841733 1596884744421047438 n

അതേസമയം അപൂർവ്വമായ നേട്ടം കൂടി മത്സരത്തിൽ ശിഖർ ധവാൻ സ്വന്തമാക്കി. മത്സരത്തിൽ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ധവാൻ ഏകദിന അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായി മാറി. 36 വയസ്സും 229 ദിവസം പ്രായവുമുള്ള ധവാൻ ഈ ഒരു റെക്കോർഡ് ലിസ്റ്റിൽ മുൻ നായകനായ അസ്ഹറുദീനെയാണ് മറികടന്നത്

Dhawan becomes the oldest Indian Captain to score an ODI fifty

  • 36y 229d: Shikhar Dhawan
  • 36y 120d: M Azharuddin
  • 35y 125d: Sunil Gavaskar
  • 35y 108d: MS Dhoni
Previous articleമത്സരത്തില്‍ നിര്‍ണായകമായ സഞ്ചുവിന്‍റെ കരങ്ങള്‍. സൂപ്പര്‍ സേവില്‍ ഇന്ത്യക്ക് ത്രില്ലിങ്ങ് വിജയം.
Next article12 ബോളിനിടെ 4 വിക്കറ്റ് വീണു. 83 റണ്‍സില്‍ പുറത്തായി സൗത്താഫ്രിക്ക. ഇംഗ്ലണ്ടിനു കൂറ്റന്‍ വിജയം