മത്സരത്തില്‍ നിര്‍ണായകമായ സഞ്ചുവിന്‍റെ കരങ്ങള്‍. സൂപ്പര്‍ സേവില്‍ ഇന്ത്യക്ക് ത്രില്ലിങ്ങ് വിജയം.

sanju diving stop in ist odi

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ആവേശം അവസാന പന്ത് വരെ നിന്ന ത്രില്ലിങ്ങ് പോരാട്ടത്തിനൊടുവില്‍ 3 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ 1 റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും കീപ്പിങ്ങില്‍ സഞ്ചു സാംസണിന്‍റെ ഇടപെടെല്‍ ഇന്ത്യയുടെ വിജയത്തിനു കാരണമായിരുന്നു.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസിനു വേണ്ടത് 15 റണ്‍. ക്രീസിലുള്ളത് സെറ്റായി നില്‍ക്കുന്ന അകീല്‍ ഹൊസൈനും റൊമാരിയോ ഷെഫേഡും. സിറാജിന്‍റെ ആദ്യ പന്ത് ഡോട്ടായപ്പോള്‍ രണ്ടാം പന്തില്‍ അകീല്‍ ഹൊസൈന്‍ സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തില്‍ ഫോറും അടുത്ത പന്തില്‍ ഡബിളും ഓടിയെടുത്തു.

അഞ്ചാം പന്തിലാണ് സഞ്ചു സാംസണിന്‍റെ ഇടപെടെല്‍ വന്നത്. സിറാജ് എറിഞ്ഞ വൈഡ് ഡൈവിലൂടെയാണ് ബൗണ്ടറിയില്‍ നിന്നും പോകുന്നത് സഞ്ചു സാംസണ്‍ തടഞ്ഞത്. ഇത് കളിയില്‍ വളരെയേറെ നിര്‍ണായകമായി എന്നാണ് ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. ആ പന്ത് ബൗണ്ടറിയായിരുന്നെങ്കില്‍ അനായാസ വിന്‍ഡീസിനു മത്സരം വിജയിക്കാമായിരുന്നു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

നേരത്തെ ബാറ്റിംഗില്‍ സഞ്ചു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. തന്‍റെ രണ്ടാം ഏകദിനം മത്സരം കളിക്കുന്ന സഞ്ചു ഫിനിഷര്‍ റോളിലാണ് എത്തിയത്. എന്നാല്‍ 18 പന്തില്‍ 12 റണ്‍സ് മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്.

Scroll to Top