റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനു കോവിഡ് സ്ഥീകരിച്ചു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ താരത്തിന്‍റെ സാന്നിധ്യം സംശയത്തിന്‍റെ നിഴലിലായി. മറ്റ് താരങ്ങളില്‍ നിന്നും മാറിയ ദേവ്ദത്ത് പഠിക്കല്‍ ക്വാറന്‍റീനിലാണ്.
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെ പ്ലേയോഫില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് പടിക്കല്‍. 15 മത്സരങ്ങളില്‍ നിന്നും 473 റണ്ണാണ് നേടിയത്. ഐപിഎല്ലിനു മുന്‍പ് കോവിഡ് സ്ഥീകരിക്കുന്ന മൂന്നാമത്തെ താരമാണ് ദേവ്ദത്ത്. നേരത്തെ ആക്ഷര്‍ പട്ടേല്‍, നിതീഷ് റാണ എന്നിവര്‍ക്ക് വൈറസ് സ്ഥീകരിച്ചിരുന്നു. 2 കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ കൊല്‍ക്കത്തയുടെ നിതീഷ് റാണ ടീമിനൊപ്പം ചേര്‍ന്നു.
രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം നടക്കുകയാണ്. മഹാരാഷ്ട്രയില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. വാംങ്കടേ സ്റ്റേഡിയത്തില ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീകരിച്ചിരുന്നു. നിശ്ചയിച്ചപ്പോലെ മുംബൈയില്‍ തന്നെ മത്സരങ്ങള്‍ നടക്കും എന്നാണ് ബിസിസിഐ അറിയിക്കുന്നത്.