വീണ്ടും ഐപിഎല്ലിൽ കോവിഡ് ഭീഷണി : ഡൽഹിയുടെ സ്റ്റാർ സ്പിന്നർക്ക് കോവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിസിസിക്കും  ക്രിക്കറ്റ് ആരാധകർക്കും വമ്പൻ തിരിച്ചടിയായി താരങ്ങൾക്ക് കോവിഡ് ബാധയേൽക്കുന്നത്.കോവിഡ് ഭീഷണിയെ തുടർന്ന് ടൂർണമെന്റ് മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ .

പരിക്കേറ്റ നായകൻ ശ്രേയസ് അയ്യർ പിന്മാറിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശങ്കയായി ഓള്‍റൗണ്ടര്‍ അക്ഷർ  പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ സീസണില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് അക്‌സര്‍ പട്ടേല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ക്വാറന്‍റീന്‍ കാലയളവിന് ശേഷം താരം കൊവിഡ് മുക്തനായി .താരം ടീമിനൊപ്പം വൈകാതെ പരിശീലനം ആരംഭിക്കും എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ .കോവിഡ് ബാധിതനായ അക്ഷർ പട്ടേൽ ടൂർണമെന്റിന്റെ തുടക്ക മത്സരങ്ങൾ കളിക്കില്ല എന്ന കാര്യം ഉറപ്പായി .

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്ഷർ പട്ടേല്‍ മൂന്ന്  ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തി സ്വപ്നതുല്യ അരങ്ങേറ്റമാണ് നടത്തിയത് . ഒരു ടി20 മത്സരത്തിലും താരം കളിച്ചു. ഐപിഎല്ലില്‍ 97 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഈ ഇരുപത്തിയേഴുകാരന്‍ 80 വിക്കറ്റും 913 റണ്‍സും നേടിയിട്ടുണ്ട് .കഴിഞ്ഞ സീസണിലും അക്ഷർ : അശ്വിൻ ജോഡി ഡൽഹി ക്യാപിറ്റൽസ് ടീമിനായി തിളങ്ങിയിരുന്നു .

കൊവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ക്കായി ബയോബബിളിന് പുറത്ത് പ്രത്യേക ഐസൊലേഷന്‍ സൗകര്യമൊരുക്കണം എന്നാണ് ബിസിസിഐ ചട്ടം.  ഇതിന്റെ ഭാഗമായാണ് അക്ഷർ പട്ടേലും ഇപ്പോൾ ചികിത്സ തേടുന്നത് .10 ദിവസം വരെ  താരങ്ങൾ ഐസൊലേഷൻ പാലിക്കണം .

Read More  ഐപിഎല്ലിൽ സിക്സർ കിംഗ് ഗെയ്ൽ തന്നെ : രാജസ്ഥാൻ എതിരെ നേടിയത് അപൂർവ്വ നേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here