ബട്ട്ലറും സ്റ്റോക്സും രാജസ്ഥാൻ ഓപ്പണിങ് ജോഡിയാകുമോ : ആവേശത്തോടെ ആരാധകർ – വമ്പൻ പ്രവചനവുമായി ഇംഗ്ലണ്ട് നായകൻ

ഇത്തവണ ഐപിഎല്ലില്‍ ഏറെ  പ്രതീക്ഷകളോടെ ഇറങ്ങുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്  .കഴിഞ്ഞ സീസണിൽ പ്ലേഓഫ്‌ കാണാതെ പുറത്തായ ടീം ഇത്തവണ കരുത്ത് കാട്ടാനുള്ള തയ്യാറെടുപ്പിലാണ് .മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായി സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സുമാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഇംഗ്ലണ്ടിന്‍റെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും നായകനായ ഇയാൻ  മോര്‍ഗന്‍ അഭിപ്രായപെട്ടതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധന ചർച്ചാവിഷയം . ബട്‌ലറെയും സ്റ്റോക്സിനെയും പോലുള്ള കളിക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും കൂടുതൽ അവസരങ്ങളും ടീമിൽ  ലഭിക്കുമ്പോഴാണ്  മികച്ച പ്രകടനം പുറത്തെടുക്കയെന്നും പറഞ്ഞ മോർഗന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ഐപിൽ  ക്രിക്കറ്റ്
പ്രേമികൾക്കിടയിൽ ലഭിക്കുന്നത് .

ഒരു ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച്  ബാറ്റിങ്ങിന് ഇറങ്ങിയാല്‍ അതും ഓപ്പണിങ്ങിൽ തന്നെ വന്നാൽ അത്  കാണാനുള്ള കളിയായിരിക്കും. പക്ഷെ എതിര്‍ ടീം നായകനെന്ന നിലയില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. രാജസ്ഥാനായി ഓപ്പണ്‍ ചെയ്താലും ഇംഗ്ലണ്ട് നിരയില്‍ സ്റ്റോക്സിന് മധ്യനിരയില്‍ തന്നെയാവും സ്ഥാനം .ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ടീമിൽ മുൻനിരയിൽ ആദ്യ 3 സ്ഥാനങളിൽ കളിക്കുവാൻ ഒരുപാട് മികച്ച ബാറ്റിംഗ് കരുത്തുണ്ട് . മത്സരത്തിലെ അവസാന 10 ഓവറുകളിലാണ്  ജയപരാജയങ്ങള്‍  എല്ലാം നിശ്ചയിക്കപ്പെടുന്നത്. ആദ്യ പത്തോവറിലല്ല” മോര്‍ഗന്‍ തന്റെ  അഭിപ്രായം വ്യക്തമാക്കി .

ആദ്യമായിട്ടാണ് മലയാളി താരം സഞ്ജു സാംസണ്‍ ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സഞ്ജു ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റീവ് സ്മ്ത്തിന് സ്ഥാനം നഷ്ടമായിരുന്നു. അദ്ദേഹത്തിന് പകരമായിട്ടാണ് സഞ്ജുവിനെ ക്യാപ്റ്റനാക്കി നിശ്ചയിച്ചത്.


Read More  തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം - അറിയാം കൂടുതൽ വിശേഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here