ജയിലറില്‍ നിന്ന് ബാംഗ്ലൂരിന്‍റെ ജേഴ്സി ഒഴിവാക്കും. ഒടുവില്‍ നിയമ പോരാട്ടം വിജയിച്ച് ആര്‍സിബി

രജനികാന്തിന്റെ പുതിയ ചിത്രമായ ജയിലറിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സും ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള നിയമപരമായ കേസ് അവസാനിച്ചു. ഒരു കരാർ കൊലയാളി ആർ‌സി‌ബി ജേഴ്‌സി ധരിച്ചിരിക്കുന്ന ദൃശ്യം മാറ്റാൻ ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. ഇത് പ്രകാരം സെപ്തംബര്‍ 1 മുതല്‍ സീനുകള്‍ മാറ്റിയാവും പ്രദര്‍ശിപ്പിക്കുക.

ജയിലറിൽ നിന്നുള്ള ഒരു രംഗത്തിൽ, ഒരു കരാർ കൊലയാളിയായ ഒരു കഥാപാത്രം ആർസിബി ജേഴ്‌സി ധരിക്കുന്നുണ്ട്. ഒരു സ്ത്രീ കഥാപാത്രത്തെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുന്നുണ്ട്. ആർസിബിയുടെ ജഴ്സിയുടെ ഉപയോഗം അനുമതിയില്ലാതെയാണെന്നും ബ്രാൻഡിന്റെ അതിന്റെ സ്പോൺസർമാരുടെ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ആർസിബിയുടെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.

കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനും പ്രസ്തുത രംഗം മാറ്റാനും സമ്മതിച്ചതായി ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. സെപ്തംബർ 1-നകം തിയറ്റർ പതിപ്പിൽ പ്രസ്തുത മാറ്റം വരുത്തുമെന്ന് സൺ പിക്ചേഴ്സ് കോടതിക്ക് ഉറപ്പ് നൽകി. കൂടാതെ, ടെലിവിഷൻ, OTT പ്ലാറ്റ്ഫോമുകളിലെ പതിപ്പുകളും പ്രസ്തുത മാറ്റം ഉണ്ടാകും.

Previous articleഏഷ്യകപ്പ്‌ പരിശീലനത്തിൽ പങ്കെടുക്കാതെ സഞ്ജു. സ്വയം ഒഴിവായത് പല കാരണങ്ങൾ കൊണ്ട്.
Next articleപാക്കിസ്ഥാനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പുതിയ റോള്‍ ? പരിശീലന ക്യാംപില്‍ നടന്നത് ഇങ്ങനെ