അന്ന് വലിയ മണ്ടത്തരം കാണിച്ചു!! ഇന്ന് ഉന്മുക്ത് മുതൽ ഷഫാലി വരെ, ഡൽഹിയുടെ “മാജിക് പാറ്റേൺ”!

വനിത ഐപിഎല്ലിന്റെ ആദ്യ സീസണിലേക്കുള്ള ലേലം അവസാനിച്ചിരിക്കുകയാണ്. ഒരുപാട് വമ്പൻ താരങ്ങൾ വലിയ തുക നേടി ഐപിഎല്ലിന്റെ ആകർഷണമായി മാറിയിട്ടുണ്ട്. ഐപിഎല്ലിൽ ഒരു അപൂർവ്വ പാറ്റേൺ പിന്തുടരുന്ന ഫ്രാഞ്ചൈസിയാണ് ഡൽഹി. കഴിഞ്ഞ സമയങ്ങളിലൊക്കെയും യുവകളിക്കാരെ ടീമിലെത്തിക്കുന്നതിൽ ഡൽഹി പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 നായികയായ ഷഫാലി വർമ്മയാണ് ഡൽഹിയുടെ ഈ ലേലത്തിലെ പ്രധാന താരം. ഷഫാലി കൂടെ ടീമിലേക്ക് വന്നതോടെ അണ്ടർ 19 ക്യാപ്റ്റൻമാരുടെ ഒരു പട്ടിക തന്നെ ഡൽഹി പേരിൽ ചേർത്തിട്ടുണ്ട്. വിരാട് കോഹ്ലി ഒഴികെയുള്ള മുഴുവൻ അണ്ടർ 19 ഇന്ത്യൻ ക്യാപ്റ്റൻമാരെയും ഡൽഹി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ എന്തുകൊണ്ടാണ് 2008ൽ കോഹ്ലിയെ ഡൽഹി സ്വന്തമാക്കാതിരുന്നത് എന്നതിനെപ്പറ്റി ആർക്കും ബോധ്യമില്ല. 2008ൽ വിരാട്ടിന്റെ നായകത്വത്തിലായിരുന്നു ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ശേഷം കോഹ്ലി ലേലത്തിൽ പ്രവേശിച്ചെങ്കിലും, ഡൽഹി താൽപര്യം കാട്ടിയില്ല. പിന്നീട് കോഹ്ലി ബാംഗ്ലൂർ ടീമിലേക്ക് ചേക്കേറുകയും ചെയ്തു. പക്ഷേ അതിനുശേഷം ഒരു അണ്ടർ 19 നായകനെയും ഡൽഹി വിട്ടുനൽകിയില്ല. ആ പാറ്റേണിന്റെ ഏറ്റവും പുതിയ കണ്ണിയാണ് ഷഫാലി വർമ.

2012ലെ ഇന്ത്യയുടെ അണ്ടർ 19 വിജയനായകനായ ഉന്മുക്ത് ചന്ദിനെ ടീമിലെത്തിച്ചായിരുന്നു ഡൽഹി ഈ പട്ടികക്ക് തുടക്കം കുറിച്ചത്. എന്നിരുന്നാലും ചന്തിന് ഡൽഹി ടീമിൽ വലിയ രീതിയിൽ അവസരം നൽകിയിരുന്നില്ല. ശേഷം 2018 ല്‍ പൃഥ്വി ഷായെ ഡൽഹി സ്വന്തമാക്കി. അന്ന് ഇന്ത്യയെ വിജയകിരീടം ചൂടിച്ച അണ്ടർ 19 നായകനായിരുന്നു ഷാ.

പിന്നാലെ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്കായി നേടിത്തന്ന നായകൻ യാഷ് ദുള്ളിനെ ഡൽഹി, ടീമിൽ എത്തിക്കുകയുണ്ടായി. അതിനുശേഷമാണ് അണ്ടർ 19 പ്രഥമ വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച നായിക ഷാഫാലി വർമ്മയെയും ഡൽഹി കൈപ്പിടിയിലോതുക്കിയത്. എന്നാൽ ഈ പാറ്റേൺ പ്രകാരം കോഹ്ലിയെ സ്വന്തമാക്കാതിരുന്നത് ഡൽഹിയുടെ വലിയ മണ്ടത്തരം തന്നെയായിരുന്നു.

Previous articleവനിത ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം മിന്നു മണിക്കായി 2 ടീമുകള്‍. 30 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
Next articleപിച്ചിൽ വെള്ളമൊഴിച്ചത് ഇന്ത്യ കാണിച്ച മോശം കാര്യം ! ഐസിസി ഇടപെടണമെന്ന് മുൻ താരം!!