വനിത ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം മിന്നു മണിക്കായി 2 ടീമുകള്‍. 30 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

78257912 2810675412285976 6573368346115309568 o

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷം രൂപക്കാണ് കേരള താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഫീല്‍ഡിങ്ങ് കോച്ച് മലയാളിയായ ബിജു ജോര്‍ജ്ജാണ്.

അടിസ്ഥാന വില പത്ത് ലക്ഷം രൂപയില്‍ എത്തിയ 23കാരിയായ താരത്തിനു വേണ്ടി ബാംഗ്ലൂരും രംഗത്ത് ഉണ്ടായിരുന്നു. ഇന്ത്യ എ ടീമിന് വേണ്ടിയും താരം കളിച്ചട്ടുണ്ട്. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ മെഗ് ലാന്നിംഗ്, ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ടാനിയ ഭാട്ടിയ ജെസ് ജൊനാസന്‍, ശിഖ പാണ്ഡേ, പൂനം യാദവ് തുടങ്ങിയ താരങ്ങളുടെ ഒപ്പം കളിക്കാനുള്ള ഭാഗ്യമാണ് മിന്നു മണിക്ക് ലഭിച്ചിരിക്കുന്നത്.

Delhi Capitals Squad

Jemimah Rodrigues (India), Meg Lanning (Aus) , Shafali Verma (India) , Radha Yadav (India) , Shikha Pandey (India), Marizanne Kapp (SA), Titas Sadhu (India) , Alice Capsey (Eng), Laura Harris (Aus), Jasia Akhtar (India), Minnu Mani (India), Tara Norris (USA), Taniya Bhatia (India) , Poonam Yadav (India) , Jes Jonassen (Aus), Sneha Deepthi (India), Aparna Mondal (India)

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

അടുത്തമാസം നാലിനാണ് വനിതാ ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുക.

Scroll to Top