പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് കുന്തമുന ആയ ദീപക് ചഹാർ നാലുമാസത്തോളം പരിക്കുമൂലം പുറത്തിരിക്കേണ്ടി വരും എന്ന് സൂചന. അങ്ങനെയാണെങ്കിൽ ഇപ്രാവശ്യത്തെ ഐപിഎലും ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 വേൾഡ് കപ്പും താരത്തിന് നഷ്ടമായേക്കും. പരിക്കിൽ നിന്ന് മോചിതനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നെറ്റ്സിൽ ബൗൾ ചെയ്യുമ്പോൾ ആയിരുന്നു താരത്തിന് വീണ്ടും പരിക്ക് പറ്റിയത്.
പതിനാല് കോടി രൂപയ്ക്കായിരുന്നു ഐ പി എൽ മെഗാ ലേലത്തിലൂടെ താരത്തിനെ ചെന്നൈ സ്വന്തമാക്കിയത്. സൂപ്പർതാരത്തിൻ്റെ അഭാവം ചെന്നൈക്ക് കനത്ത തിരിച്ചടിയാകും. വേൾഡ് കപ്പിന് ചഹാർ ഇല്ലെങ്കിൽ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് മികച്ച ഒരു ഓൾറൗണ്ടറെ ആയിരിക്കും. താരത്തിൻ്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.
പവര്‍പ്ലേയില്‍ മികച്ച സ്വിങ്ങിലൂടെ വിക്കറ്റ് നേടാന്‍ കഴിവുള്ള താരമാണ് ദീപക്ക് ചാഹര്‍. വാലറ്റത്ത് നിര്‍ണായക റണ്‍സുകള്‍ നേടാനും ദീപക്ക് ചഹറിനു കഴിയും. ഓസ്ട്രേലിയന്‍ പിച്ചില്‍ നടക്കുന്ന ലോകകപ്പില്‍ താരത്തിന്‍റെ അഭാവം വന്‍ നഷ്ടമാണ്.