ഭുവനേശ്വര്‍ കുമാറിനെ മാറ്റാന്‍ സമയമായി. അവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തത് നീര്‍ഭാഗ്യം.

Arshdeep singh scaled

പഞ്ചാബ് കിംഗ്സിന്‍റെ ഇടംകൈയ്യന്‍ ബോളര്‍ അര്‍ഷദീപ് സിങ്ങ്, ഭുവനേശ്വര്‍ കുമാറിനേക്കാള്‍ മികച്ച ഒപ്ഷനാണ് എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തത് താരത്തിന്‍റെ നീര്‍ഭാഗ്യമാണ് എന്നാണ് മുന്‍ താരം ചൂണ്ടികാട്ടുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് വിജയിച്ച മത്സരത്തില്‍ അര്‍ഷദീപ് നിര്‍ണായക പ്രകടനം കാഴ്ച്ചവച്ചിരുന്നു.

മത്സരത്തില്‍ വിക്കറ്റൊന്നും നേടിയിരുന്നില്ലാ എങ്കിലും നാലോവറില്‍ വെറും 29 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. സൂര്യകുമാര്‍ യാദവ് ക്രീസിലുണ്ടായിരുന്ന 18ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. ഇന്ത്യന്‍ ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാറിനു പകരമായി അര്‍ഷദീപിനെ ഉള്‍പ്പെടുത്തേണ്ട സമയമായി എന്ന് ക്രിക്കറ്റ് ഷോയില്‍ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

4b9c7c0c 9198 49e1 bfc0 8888eb32ac54

”ഇന്ത്യ എപ്പോഴും ഭുവനേശ്വർ കുമാറിലേക്കാണ് അവസാനം എത്തുക. അദ്ദേഹം ഒരു മികച്ച ബൗളറായിരുന്നു. എന്നിരുന്നാലും, ഇക്കാലത്ത്, ടി20 ടീമിൽ ഭുവനേശ്വറിനേക്കാൾ മികച്ച ബൗളറാണ് അർഷ്ദീപ്. ഇന്ത്യന്‍ ബോളര്‍മാരില്‍ ആദ്യ അഞ്ചിൽ അവന്‍ എന്തായാലും ഉണ്ട്. ഇന്ത്യൻ ടീമിലേക്ക് കടക്കാൻ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചിന്തിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ” അര്‍ഷദീപിനെ പ്രശംസിച്ച് കമന്‍റേറ്റര്‍ക്കൂടിയായ താരം പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
0fadfe9d 4fdb 4566 8289 1cd96756bf62

മുംബൈക്കെതിരെയുള്ള മത്സരത്തില്‍ മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത മായങ്ക് അഗര്‍വാളിനെ പ്രശംസിക്കാനും താരം മറന്നില്ലാ. ആദ്യ ഓവറില്‍ അടി കിട്ടിയട്ടും രാഹുല്‍ ചഹറിനെ വിശ്വസിച്ച് പന്തേല്‍പ്പിച്ചതും, 20ാം ഓവറിലേക്കായി ഒഡിയന്‍ സ്മിത്തിനെ മാറ്റി വച്ചതും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടികാട്ടി.

Scroll to Top