ബാറ്റ് ചെയ്യുന്നതിനു മുന്‍പ് ദ്രാവിഡ് എന്താണ് പറഞ്ഞത്. ദീപക്ക് ചഹര്‍ വെളിപ്പെടുത്തുന്നു.

ശ്രീലങ്കകെതിരെ കൊളംമ്പോയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ദീപക്ക് ചഹറിന്‍റെ വിരോചിത ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. 193 ന് 7 എന്ന നിലയിലേക്ക് തകര്‍ന്നു വീണ ഇന്ത്യയെ ദീപക്ക് ചഹറിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് അവിശ്വസിനീയ വിജയം നേടികൊടുത്തത്. 82 പന്തില്‍ 7 ഫോറും 1 സിക്സും സഹിതം 69 റണ്ണാണ് ദീപക്ക് ചഹര്‍ നേടിയത്.

മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ച ദീപക്ക് ചഹര്‍, ബാറ്റിംഗിന് ഇറങ്ങും മുന്‍പ് കോച്ച് രാഹുല്‍ ദ്രാവിഡ് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി. ” ഇതിലും മികച്ച രീതിയില്‍ രാജ്യത്തിനു വേണ്ടി മത്സരം വിജയിക്കാന്‍ കഴിയില്ലാ. എല്ലാ പന്തുകളും കളിക്കാൻ രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞു. ഇന്ത്യ എയ്‌ക്കായി ഞാൻ കുറച്ച് ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായുരുന്നു. വരും മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലാ എന്ന് പ്രതീക്ഷിക്കുന്നു ” ദീപക്ക് ചഹര്‍ പറഞ്ഞു.

20210721 081349

” ഈ വിക്കറ്റില്‍ ചേസ് ചെയ്യാന്‍ കഴിയുന്ന ഡീസന്‍റ് സ്കോറായിരുന്നു ഇത്. ഇതുപോലെ ഒരു ഇന്നിംഗ്സായിരുന്നു ഞാന്‍ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരുന്നത്. ഈ ചിന്തയായിരുന്നു എന്‍റെ മനസ്സില്‍. ലക്ഷ്യം 50 ല്‍ താഴെയായപ്പോള്‍ വിജയിക്കാം എന്ന് വിശ്വാസമായി. ” ദീപക്ക് ചഹര്‍ തുടര്‍ന്നു.

ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ചഹര്‍ നേടിയത്. പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം വ്യാഴായ്ച്ച നടക്കും.