പലപ്പോഴും ക്രിക്കറ്റ് ലോകത്തെ ഏറെ സങ്കടത്തിലാക്കുന്ന അപകടങ്ങൾ കളിക്കിടയിൽ ഉണ്ടാകുന്നുണ്ട് .ക്രിക്കറ്റ് ലോകത്തെ വീണ്ടും ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. പാകിസ്ഥാൻ സിംബാബ്‌വേവേ ടി:20 മത്സരത്തിലാണ് അപകടകരമായ സംഭവം അരങ്ങേറിയത് .ബൗണ്‍സര്‍. സിംബാബ്‌വേവെക്കെതിരായ രണ്ടാം ടി20യില്‍ തന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ യുവ പാക് പേസ് ബൗളർ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും തെറിച്ചു .
മത്സരത്തിന്റെ ഏഴാം ഓവറിൽ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ വേഗതയാർന്ന പന്ത് അതിവേഗം തന്നെ ബാറ്സ്മാൻറെ ഹെൽമെറ്റിൽ പതിക്കുകയായിരുന്നു . ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി . സിംബാബ്‌വേ ടീം ഫിസിയോ എത്തി താരത്തിന്‍റെ ആരോഗ്യനില പൂർണ്ണമായി പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത് .
താരത്തിന് യാതൊരു വിധ പരിക്കും ഏൽക്കാത്ത സാഹചര്യത്തിൽ ബാറ്റിംഗ് തുടരുവാൻ ടീം ഫിസിയോ അനുവാദം നൽകി .താരത്തിന് യാതൊരു കണ്‍കഷന്‍ പ്രശ്‌നങ്ങളില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ .
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 118 റണ്‍സ് നേടി. ഓപ്പണര്‍ തിനാഷെ കമുന്‍ഹുകാംവെ 40 പന്തില്‍ 34 റണ്‍സെടുത്തു .പാക് ബൗളിംഗ് നിരയിൽ മുഹമ്മദ് ഹസ്‌നൈനും ഡാനിഷ് അസീസും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫഹീന്‍ അഷ്‌റഫും ഹാരിസ് റൗഫും ഉസ്‌മാന്‍ ഖാദിറും , അര്‍ഷാദ് ഇഖ്‌ബാല്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി . നേരത്തെ ടി:20 പരമ്പരയിലെ ആദ്യ മത്സരം പാകിസ്ഥാൻ ജയിച്ചിരുന്നു .