ഓപ്പണർ റുതുരാജിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ചെന്നൈ ആരാധകർ :പിന്നിൽ ധോണിയുടെ തന്ത്രങ്ങളോ – നയം വിശദമാക്കി ചെന്നൈ നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലും തന്റെ ബാറ്റിംഗ്  കരുത്ത് ക്രിക്കറ്റ് ലോകത്തിന് മുൻപിൽ തെളിയിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ് .കൊൽക്കത്ത ടീമിനെതിരായ മത്സരത്തിൽ  താരം  മികച്ച അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു .സീസണിലെ ആദ്യ 3 മത്സരങ്ങളിലും ബാറ്റിങ്ങിൽ പൂർണ്ണമായി  പരാജയപ്പെട്ട  താരം ചെന്നൈ സൂപ്പർ കിങ്‌സ് അർപ്പിച്ച ഉറച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് അവസാന മത്സരത്തിൽ ടീമിനായി പുറത്തെടുത്തത് .

എത്ര മോശം പ്രകടനം നടത്തിയാലും തങ്ങളുടെ ടീം അംഗങ്ങൾക്ക് എല്ലാം   സിഎസ്‌കെ നല്‍കുന്ന പിന്തുണ ആരെയും ഏറെ അമ്പരിപ്പിക്കുന്നതാണ് .
ആദ്യ 3 മത്സരങ്ങളിൽ രാജസ്ഥാനെതിരേ 13 ബോളില്‍ 10, പഞ്ചാബിനെതിരേ 16 ബോളില്‍ 5, ഡല്‍ഹിക്കെതിരേ  8  ബോളില്‍ അഞ്ച് റൺസ് എന്നിവയാണ് താരം അടിച്ചെടുത്ത റൺസ് .എന്നാൽ കൊൽക്കത്ത നൈറ്റ്‌  റൈഡേഴ്‌സ് എതിരെ താരം 42 പന്തിൽ 64 റൺസ് അടിച്ചെടുത്തിരുന്നു .കഴിഞ്ഞ സീസണിലെ അവസാന 3 മത്സരങ്ങളിൽ തുടർ ഫിഫ്‌റ്റികൾ അടിച്ച താരം ചെന്നൈ സൂപ്പർ കിങ്‌സ് ഭാവി എന്നാണ് ഏവരാലും  വിശേഷിപ്പിക്കപ്പെടുന്നത് .

എന്നാൽ യുവതാരത്തിന്റെ ഗംഭീര തിരിച്ചുവരവിന് പിന്നിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണിയുടെ നിർദ്ദേശങ്ങളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ .നേരത്തെ
റുതുരാജിന് സിഎസ്‌കെ  ടീം ഇനിയും  ഉറപ്പായും അവസരം നല്‍കുമെന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള മത്സരത്തിന് മുൻപായി  കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു. റുതുരാജിനെ പിന്തുണക്കുന്നത് ഇനിയും  ഞങ്ങള്‍ തുടരുമെന്നാണ്  കോച്ച് വ്യക്തമാക്കിയത്  .

മത്സരത്തിലെ വിജയത്തിന് ശേഷം നായകൻ ധോണി യുവതാരത്തിന്‌ നൽകിയ ഉപദേശത്തെ കുറിച്ച് ഏറെ വാചാലനായിരുന്നു അവസാന ഐ‌പി‌എല്ലിൽ   റുതുരാജ്  തന്റെ ക്ലാസ് കാണിച്ചു. അവൻ മാനസികമായി എവിടെയാണെന്ന് നിങ്ങൾ എപ്പോഴും  വിലയിരുത്തേണ്ടതുണ്ട് . ഒരിക്കൽ അദ്ദേഹം ഡ്രസിങ് റൂമിൽ  നിൽക്കവേ  ഞാൻ അദ്ദേഹത്തോട് ‘ഇന്ന് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു? എന്ന് ചോദിച്ചു . അതുപോലൊരു  ചോദ്യം നിങ്ങൾ ചോദിക്കുമ്പോൾ ഒരുവേള നിങ്ങൾ  പ്രതികരണങ്ങൾക്കായി അവനോടൊപ്പം  കാത്തിരിക്കുന്നു, അവന്റെ കണ്ണിലുള്ളത് നിങ്ങൾ കാണുന്നു .ധോണി നയം വിശദമാക്കി .