ഈ അർദ്ധ സെഞ്ച്വറി അവൾക്കുള്ളത് : സോഷ്യൽ മീഡിയയിൽ തരംഗമായി വിരാട് കോഹ്ലിയുടെ സ്പെഷ്യൽ സെലിബ്രേഷൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തെടുക്കുന്നത് .സീസണിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളക്കമാർന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത് .ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരം ബാംഗ്ലൂർ ടീം 10  വിക്കറ്റിനാണ് ജയിച്ചത് .ചെന്നൈ സൂപ്പർ കിങ്‌സ് എതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം .

ഇന്നലെ രാജസ്ഥാൻ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം കോഹ്ലി :പടിക്കൽ ഓപ്പണിങ് സഖ്യം അനായാസം മറികടന്നിരുന്നു .സീസണിലെ ആദ്യ 3 മത്സരങ്ങളിൽ ബാറ്റിങ്ങിൽ ഒട്ടും തന്നെ ശോഭിക്കുവാൻ കഴിയാതിരുന്ന കോഹ്ലി ഇന്നലെ പുറത്താവാതെ 47 പന്തില്‍ 72 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടും. താരത്തിന്റെ  ഐപിൽ കരിയറിലെ നാൽപതാം അർദ്ധ ശതകമാണിത് .

അതേസമയം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി പ്രകടനം തന്റെ മകള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് കോലി. അര്‍ധ സെഞ്ച്വറിക്ക് ശേഷം ഗാലറയിലിരിക്കുന്ന കുടുംബത്തിനെ നോക്കി ഉമ്മ നല്‍കിയ കോലി കുട്ടിയെ കൈയിലിട്ട് ആട്ടുന്ന പോലെ ബേബി സിറ്റിങ് ജസ്റ്റര്‍ കാട്ടിയാണ് തന്റെ ആദ്യ സീസണിലെ അര്‍ധ സെഞ്ച്വറി  താരം തന്റെ മകൾക്ക് സമർപ്പിച്ചത് .കിംഗ് കോഹ്ലിയുടെ സർപ്രൈസ് ആഘോഷം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തത് . സോഷ്യൽ മീഡിയയിൽ ഏറെ തരംഗമാണിപ്പോൾ ഈ ദൃശ്യങ്ങൾ .