ഈ ഐപിഎല്ലില്‍ വളരെ നിരാശജനകമായ പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് കാഴ്ച്ചവച്ചത്. പോയിന്‍റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഹൈദരബാദിനു ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. സീസണില്‍ വളരെ മോശം പ്രകടനമാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ കാഴ്ച്ചവച്ചത്.
മോശം പ്രകടനം നടത്തിയ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴിവാക്കുകയും, അവസാന കളികളില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സീസണിലെ അവസാന മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരബാദ് ടീം മാനേജ്മെന്‍റെ് അവസരം നല്‍കിയില്ലാ. പ്രത്യേകിച്ചു കെയ്ന്‍ വില്യംസണിനു പരിക്കേറ്റട്ടും ഡേവിഡ് വാര്‍ണര്‍ക്ക് അവസാന മത്സരം കളിക്കാന്‍ ഹൈദരബാദ് മാനേജ്മെന്‍റ് അവസരം നല്‍കിയില്ലാ.
മത്സരത്തിനു മുന്‍പ് ഹൈദരബാദ് ആരാധകര്‍ക്കായി നന്ദി അറിയിച്ചുകൊണ്ട് ഡേവിഡ് വാര്‍ണര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ” സൃഷ്ടിച്ചെടുത്ത എല്ലാ ഓര്‍മ്മകള്‍ക്കും നന്ദി. ടീമിനുവേണ്ടി 100 ശതമാനവും നല്‍കാന്‍ നിങ്ങള്‍ ആരാധകരാണ് പ്രേരകശക്തിയായത്. നിങ്ങള്‍ തന്ന പിന്തുണക്ക് എങ്ങനെ നന്ദി പറയാനാകുന്നില്ലാ. ഇതൊരു മികച്ച യാത്രയായിരുന്നു. ഞാനും കുടുംബവും നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യും ” ഡേവിഡ് വാര്‍ണര്‍ കുറിച്ചു.
ഈ സീസണില്‍ 8 മത്സരങ്ങളില്‍ നിന്നായി 195 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് കിരീടം നേടിയപ്പോള്‍ ടീമിനെ നയിച്ചത് ഡേവിഡ് വാര്‍ണറായിരുന്നു. ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നിന്നായി 5449 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയട്ടുള്ളത്.