ഹൈദരബാദിനെ തല്ലി ചതച്ച് ഇഷാന്‍ കിഷാന്‍. നേടിയത് വമ്പന്‍ റെക്കോഡുകള്‍

328428 e1633703973872

ക്രിക്കറ്റ്‌ ലോകം വളരെ ആവേശപൂർവ്വം കാത്തിരുന്ന ഐപിൽ പതിനാലാം സീസണിലെ നിർണായക മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ മാസ്മരിക ബാറ്റിങ് പ്രകടനവുമായി മുംബൈ ടീം. ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം പ്രതീക്ഷകൾ അനുസരിച്ച് ബാറ്റ് വീശിയ മുംബൈ ടീം എല്ലാ ചോദ്യങ്ങൾക്കും കൂടാതെ എല്ലാ വിമർശനങ്ങൾക്കും ഓപ്പണിങ് വിക്കറ്റ് പാട്ണർഷിപ്പിലെ പ്രകടനത്തിൽ കൂടി മറുപടി നൽകുകയാണ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ ടീമിന് വൻ ടോട്ടൽ മാത്രമാണ് ലക്ഷ്യം.

ആദ്യ ഓവർ മുതൽ തകർത്ത് കളിച്ച ഇഷാൻ കിഷനും രോഹിത് ശർമ്മയും ഹൈദരാബാദ് ടീം ബൗളർമാരെ സിക്സും ഫോറും പായിച്ചപ്പോള്‍ പവര്‍പ്ലേയില്‍ 83 റണ്‍സാണ് പിറന്നത്. ആദ്യ ബോൾ തന്നെ ഫോർ അടിച്ച് തുടങ്ങിയ ഇഷാൻ കിഷൻ ഹൈദരാബാദ് സ്റ്റാർ ബൗളർമാരെ എല്ലാം അനായാസം നേരിട്ടു

2021ലെ ഐപിൽ സീസണിൽ മോശം ഫോമിനെ തുടർന്ന് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ തന്റെ ക്രിക്കറ്റ്‌ കരിയറിലെ ഏറ്റവും മികച്ച ഒരു ഇന്നിങ്സ് കൂടിയാണ് ഇന്ന് അടിച്ചത്. പേസർ സിദ്ദാർഥ് കൗൾ എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ തുടർച്ചയായി 4 ഫോർ പായിച്ച കിഷൻ കഴിഞ്ഞ കളിയിലെ ബാറ്റിങ് മികവ് വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കുകയായിരുന്നു.ഫോറും സിക്സും യഥേഷ്ടം പിറന്ന അബുദാബി സ്റ്റേഡിയത്തിൽ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിക്കുന്ന ഷോട്ടുകൾ കളിക്കാനും യുവ താരത്തിന് കഴിഞ്ഞു.താരം നാലാം ഓവറിൽ മറ്റൊരു ബൗണ്ടറി നേടിയാണ് തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ടത്.ഈ സീസൺ ഐപിഎല്ലിലെ വേഗതയേറിയ ഫിഫ്റ്റി അടിച്ച താരം മറ്റൊരു അപൂർവ്വ റെക്കോർഡും കരസ്ഥമാക്കി.

See also  മൂന്നാം ദിനം ബാസ്ബോളിന്‍റെ വെടി തീര്‍ത്തു. ധരംശാല ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം.

ഇതിനു മുന്‍പ് ഐപിഎല്‍ ഇന്നിംഗ്സിന്‍റെ നാലാം ഓവര്‍ തികയും മുന്‍പ് ഒരു താരം മാത്രമാണ് തന്റെ അര്‍ദ്ധസെഞ്ചുറി നേടിയിട്ടുള്ളത്. ഇഷാന്‍ കിഷനു മുന്‍പ് കെല്‍ രാഹുലാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയ താരം. 2018 ല്‍ ഡല്‍ഹിക്കെതിരെ 2.5 ഓവറിലും ചെന്നൈക്കെതിരെ 2019 ല്‍ നാലാം ഓവറിലുമാണ് കെല്‍ രാഹുല്‍ അര്‍ദ്ധസെഞ്ചുറി നേടിയട്ടുള്ളത്. മത്സരത്തിന്‍റെ നാലാം ഓവറിലാണ് ഇഷാന്‍ കിഷാന്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

പത്താം ഓവറില്‍ ഇഷാന്‍ കിഷാന്‍ പുറത്താകുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് 124 റണ്‍സില്‍ എത്തിയിരുന്നു. 32 പന്തില്‍ 11 ഫോറും 4 സിക്സും സഹിതം 84 റണ്‍സാണ് കിഷാന്‍ നേടിയത്. ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ സാഹക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ കിഷന്‍റെ വിക്കറ്റ് നഷ്ടമായത്.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ :Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult

ഹൈദരാബാദ് പ്ലേയിംഗ്‌ ഇലവൻ :Jason Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jason Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul

Scroll to Top