നിങ്ങള്‍ ഓക്കെ അല്ലേ !! ഡേവിഡ് വാര്‍ണറുടെ പുതിയ വീഡിയോയില്‍ കമന്‍റുമായി വീരാട് കോഹ്ലി.

0
3

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്. ആരാധകര്‍ക്കു വേണ്ടി നിരവധി വീഡിയോകള്‍ ഡേവിഡ് വാര്‍ണര്‍ പങ്ക് വയ്ക്കാറുണ്ട്. പാട്ടിനൊപ്പം നൃത്തം ചെയുന്ന അല്ലു അര്‍ജ്ജുന്‍റെ മുഖത്തിന് പകരം തന്‍റെ മുഖം വെച്ചാണ് വാര്‍ണറുടെ ഇത്തവണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി മാറി. നിരവധി കമന്‍റുകളാണ് വീഡിയോക്ക് താഴെ എത്തിയിരിക്കുന്നത്. കുഴപ്പമൊന്നുമില്ലല്ലോ സുഹൃത്തെ എന്നാണ് വീരാട് കോഹ്ലിയുടെ കമന്‍റ്. അതേ സമയം ഒന്ന് നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. വീഡിയോക്ക് കമന്‍റ് രേഖപ്പെടുത്താന്‍ അല്ലു അര്‍ജുനും എത്തി.

ആഷസ്സിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോള്‍ 94 റണ്‍സാണ് വാര്‍ണര്‍ നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ പരിക്ക് കാരണം ബാറ്റിംഗിനിറങ്ങിയില്ലാ. പരിക്കുമൂലം കിട്ടിയ ഇടവേളയില്‍ ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാന്‍ ഇറക്കിയ വീഡിയോ എന്നാണ് ഒരു ചോദ്യം.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡലെയ്ഡില്‍ നടക്കും. ഡിസംമ്പര്‍ 16 മുതലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here