പ്രതികാരവുമായി ഡേവിഡ് വാർണർ : ബെഞ്ചിലിരുത്തിയും പുറത്താക്കിയതിനുമുള്ള കനത്ത ശിക്ഷ.

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്നത് ഡൽഹി ക്യാപിറ്റൽസ് : ഹൈദരാബാദ് മത്സരത്തിന് വേണ്ടിയാണ്. അതിനുള്ള പ്രധാന കാരണം സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ തന്നെ. കഴിഞ്ഞ സീസണിൽ വരെ ഹൈദരബാദ് ടീമിന്റെ പ്രധാന താരമായിരുന്ന വാർണർ മോശം ബാറ്റിങ് ഫോം കാരണം നേരിടേണ്ടി വന്നത് കനത്ത നിരാശ.

കഴിഞ്ഞ സീസണിൽ മോശം പ്രകടനങ്ങളെ തുടർന്ന് ഹൈദരാബാദ് ടീമിൽ നിന്നും അടക്കം പുറത്തായ താരം തന്റെ ബാറ്റിംഗ് മികവ് എന്തെന്ന് ഒരിക്കൽ കൂടി ഡൽഹി കുപ്പായത്തിൽ തെളിയിച്ചിരിക്കുക ആണ്. തന്റെ എല്ലാ അർഥത്തിലും ക്രിക്കറ്റ്‌ ലോകത്ത് അവഗണിച്ച ഹൈദരാബാദ് എതിരെ മാസ്മരിക ഇന്നിങ്സ് കളിച്ചാണ് വാർണർ കയ്യടികൾ നേടുന്നത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ടീം ടോട്ടൽ 200 കടന്നപ്പോൾ നിർണായകമായി മാറിയത് വാർണറുടെ പ്രകടനംതന്നെ. വെറും 58 ബോളിൽ 12 ഫോറും 3 സിക്സും അടക്കം 92 റൺസ്‌ അടിച്ച വാർണർ തന്റെ ടി :20കരിയറിൽ 400 സിക്സ് എന്നുള്ള നേട്ടം സ്വന്തമാക്കി. കൂടാതെ തന്നെ അവഗണിച്ചവർക്ക് മധുര പ്രതികാരം തീർക്കാനും അദ്ദേഹത്തിന് സാധിച്ചു. തുടക്ക ഓവറുകളിൽ അൽപ്പം കരുതലോടെ മാത്രം തുടങ്ങിയ വാർണർ പിന്നെ ആളികത്തി.

ഐപിൽ ഫിഫ്റ്റി നേട്ടക്കാരിൽ ഒന്നമതാണ് വാർണർ. ഈ ഐപിൽ സീസണിൽ 8 കളികളിൽ നിന്നും 4 ഫിഫ്റ്റി പ്രകടനം അടക്കം വാർണർ 356 റൺസ്‌ നേടി കഴിഞ്ഞു.

Previous articleഎനിക്ക് നിന്നോടൊപ്പം ബാറ്റ് ചെയ്യാന്‍ പറ്റില്ലാ. കോഹ്ലിയോട് മാക്സ്വെല്‍
Next articleഇന്ത്യന്‍ എക്സ്പ്രസ്സ് – 157 കി.മീ സ്പീഡുമായി ഉമ്രാന്‍ മാലിക്ക്