എനിക്ക് നിന്നോടൊപ്പം ബാറ്റ് ചെയ്യാന്‍ പറ്റില്ലാ. കോഹ്ലിയോട് മാക്സ്വെല്‍

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 13 റൺസിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്‍റ് ടേബിളില്‍ നാലാമത് എത്തി. മത്സരത്തിനു ശേഷം നിരവധി താരങ്ങള്‍ നിരവധി താരങ്ങള്‍ ‘നിർണ്ണായക’ വിജയത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ബാംഗ്ലൂര്‍ ടീം പങ്കു വച്ചിരുന്നു.

വീഡിയോയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും വീരാട് കോഹ്ലിയും ഒരുമിച്ച് ചേര്‍ന്നുള്ള രസകരമായ സംഭാഷണമുണ്ട്. മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം റണ്ണൗട്ടായിരുന്നു. ഇതിനെ പറ്റിയും താരം വാചാലനാകുന്നുണ്ട്. 3 ബോളില്‍ 3 റണ്ണാണ് താരം നേടിയത്.

“എനിക്ക് നിങ്ങളോടൊപ്പം ബാറ്റ് ചെയ്യാൻ കഴിയില്ല. നിങ്ങൾ വളരെ വേഗത്തിൽ ഓടുന്നു, നിങ്ങൾ വളരെയേറെ വേഗത്തിൽ ഓടുന്നു. നിങ്ങൾക്ക് ഒന്നും രണ്ടും ഓടിയെടുത്തു ലഭിക്കും, എനിക്കത് ലഭിക്കില്ലാ, ”ആർസിബി പങ്കിട്ട ക്ലിപ്പിൽ മാക്സ്വെൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ഓൾറൗണ്ടറെ “കളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിക്കേറ്റ കളിക്കാരൻ” എന്ന് അഭിവാദ്യം ചെയ്ത് തുടക്കമിട്ടത് കോഹ്‌ലിയാണ്. പരിക്കേറ്റട്ടും മാച്ച് വിന്നിംഗ് സ്പെൽ പുറത്തെടുത്ത മാക്സ്വെലിനെ പ്രശംസിക്കാനും കോഹ്ലി മറന്നില്ലാ.

അപകടകാരികളായ റോബിൻ ഉത്തപ്പയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കിയ മാക്സ്വെൽ തന്റെ നാലോവറിൽ 22 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ആർസിബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസണും മാക്സ്വെല്ലിനെ പ്രശംസിച്ചു