കപ്പ് നേടികൊടുത്ത ക്യാപ്റ്റന്, ഹൈദരബാദ് കൊടുത്ത സമ്മാനം കണ്ടോ ? സ്ക്രീന്‍ഷോട്ടുമായി ഡേവിഡ് വാര്‍ണര്‍

2016 സീസണില്‍ ഹൈദരബാദിനായി കിരീടം നേടികൊടുത്ത ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ സമൂഹ മാധ്യമത്തില്‍ നിന്നും ബ്ലോക്ക് ചെയ്ത് സണ്‍ റൈസേഴ്സ് ഹൈദരബാദ്. ഓസ്ട്രേലിയന്‍ സഹതാരം ട്രാവിസ് ഹെഡ് തന്‍റെ പഴയ ടീമായ ഹൈദരബാദില്‍ എത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ നോക്കിയപ്പോഴാണ് വാര്‍ണര്‍ ഇത് കണ്ടത്.

ഐപിഎൽ 2024 ലേലത്തിൽ 6.80 കോടി രൂപയ്ക്കാണ് ട്രാവിസിനെ സൺറൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ശ്രമിച്ചതിന്‍റെ സ്ക്രീന്‍ഷോട്ടാണ് വാര്‍ണര്‍ പങ്കുവച്ചത്.

രണ്ട് സീസണുകൾക്ക് മുമ്പാണ് ഓസ്‌ട്രേലിയൻ താരവും ഹൈദരബാദ് ഫ്രാഞ്ചൈസിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. സീസണിന്റെ മധ്യത്തിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ബെഞ്ചില്‍ ഇരുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. വാർണർ പിന്നീട് ഡൽഹി ക്യാപിറ്റൽസിൽ ചേരുകയും ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി നിലനിർത്തുകയും ചെയ്തു.

Previous article20 ലക്ഷം അടിസ്ഥാനവില, ചെന്നൈ സ്വന്തമാക്കിയത് 8.40 കോടിക്ക്. ആരാണ് റിസ്വി എന്ന വെടിക്കെട്ട് വീരൻ?.
Next articleസഞ്ജു നന്നാവില്ല. വീണ്ടും നിരാശ നൽകി മടങ്ങി. നേടിയത് 23 പന്തിൽ 12 റൺസ് മാത്രം.