ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാൻ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്ഥാൻ സാധിച്ചില്ല. സ്വന്തം മണ്ണിൽ ഈ വർഷം പാക്കിസ്ഥാൻ ഒരു മത്സരം പോലും ഇതുവരെയും വിജയിച്ചിട്ടില്ല. പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് എല്ലാവരും കുറ്റക്കാരനായി ചൂണ്ടിക്കാണിക്കുന്നത് നായകൻ ബാബർ അസമിനെയാണ്.
താരത്തിന്റെ മോശം ക്യാപ്റ്റൻസിയാണ് ടീമിൻ്റെ ഈ തകർച്ചക്ക് കാരണമെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുത് എന്നാണ് മുൻ പാക് താരം പറഞ്ഞത്. ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് നിർത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്.
“ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് ആളുകൾ അവസാനിപ്പിക്കണം. രോഹിത് ശർമയും വിരാട് കോഹ്ലിയും വലിയ താരങ്ങളാണ്. ഒരാൾ പോലും അവരുമായി താരതമ്യം ചെയ്യാൻ പോന്ന കളിക്കാരൻ പാക്കിസ്ഥാൻ ടീമിൽ ഇല്ല.പാകിസ്താൻ താരങ്ങളോട് സംസാരിക്കുവാൻ ആവശ്യപ്പെട്ടാൽ അവർ അതിലെ രാജാക്കന്മാരായിരിക്കും. എന്നാൽ കളിക്കളത്തിൽ അവർ വട്ടപ്പൂജ്യമായി മാറും.
ഒരു നായകൻ എന്ന നിലയിൽ ബാബർ അസം വെറും പൂജ്യം ആണ്. ടീമിനെ നയിക്കാൻ അവന് യാതൊരുവിധ അർഹതയുമില്ല. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. ക്യാപ്റ്റൻസി എന്താണെന്ന കാര്യം സ്റ്റോക്സിൽ നിന്നും ബ്രണ്ടൻ മക്കല്ലത്തിൽ നിന്നും പഠിക്കാൻ ഈ പരമ്പരയിൽ അവന് അവസരം ഉണ്ടായിരുന്നു. അല്ലെങ്കിലും അവൻ അവൻ്റെ ഈഗോ മാറ്റിവെച്ച് നായകസ്ഥാനം സർഫറാസ് അഹമ്മദിനെ ഏൽപ്പിക്കാൻ തയ്യാറാകണം.”- ഡാനിഷ് കനേരിയ പറഞ്ഞു.