ലോകകപ്പിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാന്റെ പരാജയത്തിനുശേഷം നായകൻ ബാബർ അസമിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിമർശനം ഉയർത്തിയത്. ഫൈനലിൽ പാക്കിസ്ഥാനെതിരെ 5 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
ഫൈനലിൽ സ്പിന്നറായ മുഹമ്മദ് നവാസിന് ഒരു ഓവർ പോലും എറിയാൻ നായകൻ ബാബർ അസം നൽകിയിരുന്നില്ല. എന്തുകൊണ്ടാണ് ബാബർ അസം ചെയ്തത് എന്നാണ് മുൻ പാക് താരം ചോദിക്കുന്നത്.”എന്തുകൊണ്ടാണ് ബാബർ ഇങ്ങനെയൊരു അബദ്ധം കാണിച്ചത്. നവാസിന് ഉറപ്പായും ഒരു ഓവർ കൊടുക്കേണ്ടതായിരുന്നു. കൂടുതൽ വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആരാണ് നവാസിനെ കൊണ്ട് പന്തെറിയിപ്പിക്കരുതെന്ന് ബാബറിന് നിർദ്ദേശം കൊടുത്തത്. നവാസ് റൺസ് വഴങ്ങും എന്ന് പേടിച്ചിട്ടായിരുന്നോ പന്ത് എറിയാൻ കൊടുക്കാതിരുന്നത്.
എന്തായാലും വളരെയധികം ബാലിശമായ തീരുമാനം ആയിരുന്നു അത്. ബാബർ അത്തരത്തിൽ ചിന്തിക്കാൻ പാടില്ലായിരുന്നു. ബാബർ നല്ലൊരു നായകനല്ല. അതിനുള്ള കഴിവ് അവന് ഇല്ല. 20-20യിൽ അവൻ ഒരിക്കലും ടീമിനെ നയിക്കാൻ പാടില്ല. ഫൈനലിൽ അവൻ്റെ ക്യാപ്റ്റൻസി വളരെയധികം മോശമായിരുന്നു. അവൻ്റെ ഭാഗത്ത് നിന്നും ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇനി ബാബറിനെ ഓപ്പണിങ്ങിൽ ഇറക്കരുത്.
അവൻ ചെയ്യുന്നുണ്ടെങ്കിൽ വൺ ഡൗണിൽ മാത്രമായാൽ മതി. അവൻ്റെ രീതിയിലുള്ള ബാറ്റിംഗ് കാണാൻ ആഗ്രഹമില്ല. അവൻ പേടിത്തൊണ്ടനായ ക്യാപ്റ്റനാണ്. ഒന്നിനെയും ഭയമില്ലാത്ത ആളെയാണ് വേണ്ടത്. ജോസ് ബട്ലറിനെ പോലെ പേടിയില്ലാത്ത നായകൻ ആകണം. ഇന്ത്യയുടെ വരും മത്സരങ്ങളിൽ ഹർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് ബാബർ പഠിക്കണം. വിരാട് കോഹ്ലിയും പേടിയില്ലാത്ത നായകനാണ്. ബാബർ അവരെ കണ്ടു പഠിക്കണം .”- ഡാനിഷ് കനേരിയ പറഞ്ഞു