❛കുട്ടി സേവാഗിനെ❜ ടീമിലെടുക്കണം. ആവശ്യവുമായി വിരേന്ദര്‍ സേവാഗ്.

ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെ നിരാശാജനകമായ തോൽവിക്ക് ശേഷം ഇന്ത്യയുടെ അടുത്ത പോരാട്ടം ന്യൂസിലന്‍റിനെതിരെയാണ്. നവംബർ 18 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരുൾപ്പെടെ നിരവധി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ ഓപ്പണിംഗ് ബാറ്റര്‍ പൃഥി ഷാക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലാ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനമാണ് യുവതാരം കാഴ്ച്ച വയ്ക്കുന്നത്.

യുവതാരമായ പൃഥി ഷായെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിരേന്ദര്‍ സേവാഗ്. ” ഞാൻ കാണാൻ ആഗ്രഹിച്ച ഒരു പേര് പൃഥ്വി ഷാ ആയിരുന്നു. അവൻ T20 ടീമിലോ ഏകദിന ടീമിലോ ഇല്ല. അവൻ ടെസ്റ്റിൽ അധിക നാളായി വന്നിട്ടില്ല. എനിക്ക് അവനെ തിരിച്ചു കാണണം.അവൻ 2023 ലോകകപ്പിനുള്ള ടീമിലുണ്ടാകും എന്ന് എനിക്ക് പ്രതീക്ഷയുണ്ട് ” സെവാഗ് പറഞ്ഞു.

” പൃഥ്വി ഷാ ടോപ്പ് ഓർഡറിൽ 150 SR ൽ കളിക്കുന്നു, അവൻ T20 ക്രിക്കറ്റിന് അനുയോജ്യനാണ്. നിങ്ങൾക്ക് അവനെ ഒരു റിസർവ് കളിക്കാരനായി എടുക്കാമായിരുന്നു,” ന്യൂസിലൻഡിനെതിരായ T20I ടീമിനെക്കുറിച്ച് സംസാരിക്കവെ സേവാഗ് പറഞ്ഞു.

സേവാഗിന്‍റെ കളി ശൈലിയുള്ള പൃഥി ഷാക്ക് ഉടന്‍ തന്നെ അവസരം വരുമെന്ന് ചീഫ് സെലക്ടര്‍ പറഞ്ഞിരുന്നു.