ഈ വർഷത്തെ മികച്ച ടി :20 ടീം ഇതാണ് :കോഹ്ലിയെ പുറത്താക്കി മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റൊരു സൂപ്പർ വർഷം കൂടിയാണ് ഇപ്പോൾ അവസാനം കുറിക്കുന്നത്. ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് അടക്കം അനേകം മികച്ച കളികൾ നടന്ന 2021ൽ ഏറ്റവും അധികം ക്രിക്കറ്റ്‌ പ്രേമികളെയും ഏറെ നിരാശരാക്കിയ ടീം വമ്പൻമാരായ ഇന്ത്യ തന്നെയാണ്. ടി :20 ലോകകപ്പ് നേടുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ടീം പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായപ്പോൾ ഓസ്ട്രേലിയൻ ടീം ആദ്യമായി ടി :20 ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചു.

ഇത്തവണ ഐപിൽ അടക്കം ടൂർണമെന്റുകൾ നടന്നെങ്കിൽ പോലും ബാറ്റിങ്ങിൽ തന്റെ പ്രതീക്ഷകൾ അനുസരിച്ചുള്ള മികവ് പുറത്തെടുക്കുവാൻ വിരാട് കോഹ്ലിക്ക്‌ സാധിച്ചില്ല. അതിനാൽ തന്നെ ഈ വർഷത്തെ മികച്ച ടി :20 ടീമുകളിൽ വിരാട് കോഹ്ലിക്ക്‌ സ്ഥാനം ഇല്ല.2021ലെ ടി :20 ടീമുമായി മുന്‍ പാക്കിസ്ഥാന്‍ താരം ഡാനീഷ് കനേരിയയാണ് എത്തുന്നത്.

നാല് ഇന്ത്യൻ താരങ്ങൾ അടക്കമുള്ള ഈ വർഷത്തെ മികച്ച ടി :20 ഇലവനിൽ പക്ഷേ രോഹിത് കോഹ്ലി എന്നിവരെ മുൻ പാകിസ്ഥാൻ താരം ഒഴിവാക്കി.ടി :20 ലോകകപ്പിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയിൽ നിന്നും പാകിസ്ഥാനിൽ നിന്നും മൂന്ന് താരങ്ങൾ ഡാനിഷ് കനേരിയ ഇലവനിൽ സ്ഥാനം നേടിയപ്പോൾ ഒരൊറ്റ കിവീസ് താരം മാത്രം ഇലവനിലേക്ക് എത്തിയത്‌. ഇന്ത്യൻ ടീം സ്റ്റാർ ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരെ ഒഴിവാക്കിയ മുൻ താരം ജഡേജ, അശ്വിൻ, റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ എന്നിവരെ ടീം ഇന്ത്യയിൽ നിന്നും തിരഞ്ഞടുത്തു.

ബാബർ അസം :മുഹമ്മദ് റിസ്വാൻ ഓപ്പണിങ് ജോഡിയിൽ വിശ്വാസം അർപ്പിച്ച താരം ബട്ട്ലറിനെ മൂന്നാം നമ്പറിലും ഇംഗ്ലണ്ട് താരം ലിവിങ്സ്റ്റണിനെ നാലാമനായും തന്റെ ടീമിൽ ഉൾപ്പെടുത്തി. ജഡേജ, അശ്വിൻ എന്നിവർക്ക് പുറമേ ഇക്കഴിഞ്ഞ ടി :20 ലോകകപ്പ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായ മിച്ചൽ മാർഷ് ഡാനിഷ് കനേരിയയുടെ ടീമിലെ ആൾറൗണ്ടറായി എത്തി. പാക് പേസർ ഷഹീൻ അഫ്രീഡി, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ എന്നിവർ താരത്തിന്റെ ഇലവനിലെ പേസർമാരായി സ്ഥാനം നേടിയപ്പോൾ പന്ത്രണ്ടാമാനായി റിഷാബ് പന്ത് ഇടം കണ്ടെത്തി