എനിക്കെതിരെ റിവേഴ്സ് സ്കൂപ് കളിച്ചാല്‍ തലക്ക് നേരെ ബൗണ്‍സര്‍ എത്തും

രാജ്യാന്തര ക്രിക്കറ്റിൽ ലവലേശം പേടിയില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത്. സ്വിങ് ബൗളിങ്ങിന്റെ രാജാവായ ജെയിംസ് ആൻഡേഴ്സണെയും, സമകാലീന ക്രിക്കറ്റില്ലെ അപകടകാരിയായ ജോഫ്രെ ആർച്ചറിനെയും റിവേഴ്‌സ് സ്കൂപ്പിലേടെയാണ് ഇന്ത്യൻ താരം അതിർത്തി കടത്തിയത്.

അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സണിനെ സിക്സ് അടിച്ചത്. അതിനു ശേഷം നടന്ന T20 യിലാണ് ജോഫ്രെ ആർച്ചറിനെ ഗ്യാലറിയിൽ എത്തിച്ചത്. തനിക്കെതിരെ ആ ഷോട്ടുകൾ കളിച്ചിരുന്നെങ്കിൽ ഇത് തനിക്കു നാണക്കേടാകുമെന്ന് പറയുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. അത്തരമൊരു സാഹചര്യത്തിൽ ഷോർട്ട് പിച്ച് ഡെലിവറിയിലൂടെ പ്രതികരിക്കുമായിരുന്നുവെന്ന് 37 കാരൻ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോൾ അതേ ധൈര്യം കാണിക്കാൻ പന്തിന് താൽപ്പര്യമുണ്ടാകില്ലെന്നും സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു.

gam41i6o dale

” നിയമ പ്രകാരം അനുവദിക്കുകയാണെങ്കില്‍ അവന്‍ അടുത്ത പന്തും അടിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ എനിക്ക് പന്ത് ഉരുട്ടി എറിയാന്‍ സാധിക്കുമോ. അടുത്ത ഒരു പന്ത് ഓടി എറിയാന്‍ തീര്‍ച്ചയായും എനിക്ക് ചമ്മലുണ്ടാകും. അടുത്ത പന്ത് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് അവന് അറിയാം എന്ന് എനിക്ക് പറയാന്‍ സാധിക്കും. കാരണം 100 ശതമാനവും ഷോര്‍ട്ട് ബോളായിരിക്കും ഞാന്‍ എറിയാന്‍ പോവുക ” സൗത്ത് ആഫ്രിക്കൻ സ്പീഡ് സ്റ്റാർ പറഞ്ഞു

" അത്തരത്തിലുള്ള റിവേഴ്സ് സ്കൂപ്പിംഗ് ചെയ്യുന്നത് അനാദരവാണ്. ലോകത്തെവിടെയും അദ്ദേഹം ഇത് ചെയ്യുമെന്ന് എനിക്ക് സംശയമുണ്ട്, എന്നാൽ അക്കാലത്ത് അദ്ദേഹം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു " സ്റ്റെയ്ൻ കൂട്ടിച്ചേർത്തു. 

Previous articleതളരാത്ത പോരാട്ടവുമായി ഇന്ത്യൻ വനിതകൾ :ബ്രിസ്റ്റോൾ ടെസ്റ്റിൽ സമനില
Next articleഇന്ത്യയെ ജയിപ്പിക്കാനാണോ പ്ലാൻ :കിവീസിന്റെ മണ്ടത്തരത്തെ കളിയാക്കി ഷെയ്ൻ വോൺ