ഇന്ത്യയെ ജയിപ്പിക്കാനാണോ പ്ലാൻ :കിവീസിന്റെ മണ്ടത്തരത്തെ കളിയാക്കി ഷെയ്ൻ വോൺ

ലോകക്രിക്കറ്റ് ആരാധകരെ വളരെ ഏറെ ആവേശത്തിലാക്കി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് തുടക്കം. സതാംപ്ടണിൽ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ രണ്ടാം ദിനം ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തതോടെ ഏറെ ആകാംക്ഷ നിറഞ്ഞ കരുത്തരുടെ പോരാട്ടത്തിന് തുടക്കമായി.മുൻപ് ടീം ഇന്ത്യ പ്രഖ്യാപിച്ച പ്ലെയിങ് ഇലവനുമായി കളിക്കാനിറങ്ങിയപ്പോൾ കിവീസ് ടീമിന്റെ ബൗളിംഗ് കോമ്പിനേഷൻ എല്ലാവരെയും അത്ഭുതപെടുത്തി. നാല് മെയിൻ ഫാസ്റ്റ് ബൗളർമാർക്ക് ഒപ്പം ഗ്രാൻഡ്ഹോം എന്ന ഓൾറൗണ്ട് ബൗളറെയും കളിപ്പിക്കാൻ കിവീസ് തീരുമാനിച്ചത് ഇതിനകം ഏറെ ചർച്ചയായി കഴിഞ്ഞു.

എന്നാൽ ഒരു സ്പിന്നറെ പോലും ടീമിൽ ഉൾപെടുത്താതെയുള്ള കിവീസ് ടീമിന്റെ തന്ത്രത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. ഫൈനലിൽ ഈ പിച്ചിൽ ന്യൂസിലാൻഡ് കാണിച്ചത് വലിയ വിഡ്ഢിത്തരമെന്നാണ് വോണിന്റെ അഭിപ്രായം. കിരീടം കിവീസ് ടീം ആഗ്രഹിക്കുന്നില്ലേയെന്നും വോൺ വിമർശനം ഉന്നയിക്കുന്നു.

“5 ഫാസ്റ്റ് ബൗളർമാരെ ഇറക്കിയുള്ള ഈ തന്ത്രം കിവീസ് ടീമിന് തിരിച്ചടിയായേക്കാം എന്നാണ് എന്റെ ചിന്ത.അവർ ഒരു സ്പിൻ ബൗളറെ പോലും കളിപ്പിക്കാത്തത്തിൽ എനിക്ക് നിരാശയുണ്ട്.ഈ പിച്ചിൽ ഏറെ വൈകാതെ സ്പിന്നർമാർ വലിയ ടെൺ കണ്ടെത്താമെന്നാണ് ലഭിക്കുന്ന സൂചന. പിച്ചിൽ ഇതിനകം ചില ഭാഗങ്ങളിൽ ഫുട്മാർക്ക്‌ രൂപപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഇന്ത്യൻ സ്പിന്നർമാർക്ക് അനുകൂലമാണ്. കിവീസ് നിരയിൽ ഒരു സ്പിന്നറെ ഞാൻ പ്രതീക്ഷിച്ചു “വോൺ വാചാലനായി.

അതേസമയം ഇന്ത്യൻ ടീമിപ്പോൾ ഏറെ ആത്മവിശ്വാസത്തോടെയാണ് കളിച്ചത് എന്ന് പറഞ്ഞ വോൺ ഇന്ത്യൻ ടീം ആദ്യ ഇന്നിങ്സിൽ 275-300 റേഞ്ചിൽ സ്കോർ നേടിയാൽ കിവീസ് ടീമിന് മത്സരം അവസാനിച്ചതായി കരുതാമെന്നും വോൺ മുന്നറിയിപ്പ് നൽകി.കാലാവസ്ഥ കളിയിൽ പ്രധാന ഘടകമാകുമെന്ന് പറഞ്ഞ വോൺ സീം ചെയ്യുന്നേൽ ഏറെ ഉറപ്പാണ് ആ പിച്ച് ടെൺ ചെയ്യുമെന്നത് എന്നും അഭിപ്രായപ്പെട്ടു.