തളരാത്ത പോരാട്ടവുമായി ഇന്ത്യൻ വനിതകൾ :ബ്രിസ്റ്റോൾ ടെസ്റ്റിൽ സമനില

IMG 20210620 072924

ഇംഗ്ലണ്ട് വനിതകൾക്ക് എതിരായ ബ്രിസ്റ്റോൾ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഐതിഹാസിക സമനില.അഞ്ചാം ദിനം തോൽവി മുന്നിൽ കണ്ട ഇന്ത്യൻ വനിതാ ടീമിന് തുണയായത് മുൻനിര ബാറ്റിംഗിലെ മിന്നും പ്രകടനവും വാലറ്റ താരങ്ങൾ കാഴ്ചവെച്ച അസാധ്യ ബാറ്റിംഗ് കരുത്തുമാണ്.നേരത്തെ ഇംഗ്ലണ്ട് വനിതകളാൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യൻ ടീം അവസാന ദിവസം സമനില മാത്രമാണ് പ്രതീക്ഷിച്ചതും. ഏറെ നാളുകൾക്ക് ശേഷം കളിച്ച ടെസ്റ്റിൽ ജയത്തിന് തുല്യമായ ഒരു സമനിലയോടെ ഇന്ത്യൻ വനിതകൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ഭാവിയിൽ കളിക്കാനുള്ള യോഗ്യതയെന്തെന്ന് തെളിയിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വനിതകൾ ഒന്നാം ഇന്നിങ്സിൽ 396 റൺസ് അടിച്ചെടുത്തിരുന്നു. മുൻ നിര ബാറ്റ്‌സ്മാന്മാർ അടക്കം എല്ലാവരും മികച്ച സ്കോർ കണ്ടെത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീമിന് സ്‌മൃതി മന്ദാന :ഷഫാലി വർമ ഓപ്പണിങ് ജോഡി റെക്കോർഡ് പാർട്ണർഷിപ് ഉയർത്തി മികച്ച തുടക്കം നൽകിയെങ്കിലും മറ്റുള്ള താരങ്ങളെല്ലാം റൺസ് നെടുവനാവാതെ പുറത്തായത്തോടെ ഇന്ത്യൻ ഇന്നിങ്സ് 231ൽ അവസാനിച്ചു.165 റൺസിന്റെ ഫോളോഓൺ വഴങ്ങി ഇന്നിങ്സ് തോൽവി ഒഴിവാക്കുവാൻ അഞ്ചാം ദിനം തുടക്കത്തിലേ മികച്ച ബാറ്റിംഗ് ഫോമിൽ തുടർന്ന കൗമാര താരം ഷഫാലി വർമയെ നഷ്ടമായി. താരം രണ്ടാം ഇന്നിങ്സിൽ 63 റൺസ് അടിച്ചെടുത്തു. നേരത്തെ ആദ്യ ഇന്നിങ്സിൽ 96 റൺസ് അടിച്ച താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി.

See also  "യുവതാരങ്ങളുടെ ബോളിംഗ് നിരയാണ് ഞങ്ങളുടേത്" പരാജയകാരണം വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ.

ഷഫാലി വർമ പുറത്തായതോടെ അൽപ്പം പരുങ്ങലിലായ ഇന്ത്യൻ ടീമിന് മൂന്നാം വിക്കറ്റിൽ രക്ഷകരായി ദീപ്തി ശർമ്മയും പൂനം റാവത്തും എത്തിയതോടെ സമനില സ്വപ്നം കൂടുതൽ ശക്തമായി. മൂന്നാം വിക്കറ്റിൽ ഇരുവരും 72റൺസ് കൂട്ടിച്ചേർത്തുവെങ്കിലും തുടരെ നാല് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് വനിതകൾ കളിയിലേക്ക് തിരികെ വന്നതോടെ മത്സരം കൈവിട്ട അവസ്ഥയായി മാറി.168 പന്തിൽ 54 റൺസ് അടിച്ച ദീപ്തിശർമക്ക് പിന്നാലെ പൂനം റാവത്ത് (39 ) വിക്കറ്റ് നൽകി മടങ്ങി 175-3 എന്ന നിലയിൽ നിന്നും ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസിന് ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യൻ വനിതകൾ ഇന്നിങ്സ് തോൽവി വീണ്ടും മുന്നിൽക്കണ്ടെങ്കിലും വാലറ്റത്ത് പോരാട്ടം അവസാനിച്ചിരുന്നില്ല.

എന്നാൽ ഏട്ടാമത് ബാറ്റിംഗിനിറങ്ങിയ സ്നേഹ റാണ 154 പന്തിൽ 80 റൺസ് അടിച്ചെടുത്തുപ്പോൾ വാലറ്റത്ത് നിന്നും പൂജ വസ്ത്രേക്കർ (12),ശിഖ പാണ്ഡെ(18) എന്നിവർ മികച്ച സപ്പോർട്ട് നൽകി. പത്താമതായി ബാറ്റിംഗിന് ഇറങ്ങിയ ടാനിയ ഭാട്ടിയ പുറത്താവാതെ 44 റൺസ് അടിച്ചെടുത്തു നേരത്തെ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ ഷഫാലി വർമയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത്

Scroll to Top