ഒന്ന് മൂത്രമൊഴിച്ചിട്ട് വന്നപ്പോഴേക്കും പാകിസ്ഥാൻ ഓൾഔട്ട്‌. പരിഹാസവും ട്രോളുമായി മുൻ താരങ്ങൾ.

ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ അവിശ്വസനീയമായ ഒരു തകർച്ചയായിരുന്നു പാക്കിസ്ഥാൻ ബാറ്റിംഗ് നിര നേരിട്ടത്. മത്സരത്തിൽ വളരെ മികച്ച നിലയിൽ നിന്ന പാക്കിസ്ഥാൻ കേവലം മിനിറ്റുകൾ കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയുണ്ടായി. 155ന് 2 എന്ന ശക്തമായ നിലയിലായിരുന്നു പാക്കിസ്ഥാൻ.

പക്ഷേ ഇന്ത്യൻ ബോളർമാർ കൃത്യതയോടെ പന്തറിയാൻ തുടങ്ങിയതോടെ പാകിസ്ഥാൻ ബാറ്റിംഗ് നിര തകർന്നുവീണു. കേവലം 191 റൺസിന് പാകിസ്ഥാൻ മത്സരത്തിൽ ഓൾഔട്ടാവുകയാണ് ഉണ്ടായത്. ഇതിന് ശേഷം പാക്കിസ്ഥാൻ ടീമിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും.

പാകിസ്ഥാൻ ആരാധകർ ഒന്ന് മൂത്രമൊഴിച്ചു വരുമ്പോഴേക്കും പാകിസ്ഥാൻ ടീമിന്റെ കഥ പൂർണമായും അവസാനിച്ചിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പരിഹസിച്ചിരിക്കുന്നത്. മാത്രമല്ല അവിശ്വസനീയമായ ഒരു തകർച്ചയാണ് പാക്കിസ്ഥാൻ നേരിട്ടത് എന്ന് ഇന്ത്യൻ മുൻ താരം വെങ്കിടേഷ് പ്രസാദ് പറയുകയുണ്ടായി. “36 റൺസിന് 8 വിക്കറ്റ്. എന്തൊരു തകർച്ചയാണ് പാകിസ്ഥാൻ നേരിട്ടത്. ഇന്ത്യയുടെ ബോളർമാർ അവിസ്മരണീയമായിരുന്നു. പാക്കിസ്ഥാൻ അല്പം ഭയന്നു എന്ന് തോന്നുന്നു. ഇന്ത്യ അവരെ യഥാർത്ഥത്തിൽ ക്രൂശിക്കുക തന്നെയാണ് ഉണ്ടായത്.”- വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

മത്സരത്തിൽ പാക്കിസ്ഥാൻ വലിയ രീതിയിൽ സമ്മർദ്ദം നേരിട്ടുവെന്നാണ് ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോൺ പരിഹസിച്ചത്. “പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യയ്ക്ക് ഏത് സമയത്തും മാനസിക ആധിപത്യമുണ്ട്. മാത്രമല്ല ഇന്ത്യൻ താരങ്ങൾക്കൊക്കെയും പ്രതിഭയുമുണ്ട്. എന്നാൽ ഇന്ത്യയെ നേരിടുമ്പോൾ പാകിസ്താന് വിജയിക്കണമെന്നുണ്ടെന്ന് തോന്നുന്നില്ല.

ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ഇല്ലാത്തവരെ പോലെയാണ് പാക്കിസ്ഥാൻ താരങ്ങൾ കളിക്കുന്നത്.”- മൈക്കിൾ വോൺ പറഞ്ഞു. മുൻ പാക്കിസ്ഥാൻ താരം ഷുഐബ് അക്തറും പാക്കിസ്ഥാനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

എന്തായാലും മത്സരത്തിൽ വളരെ ദയനീയമായ ഒരു പരാജയം തന്നെയാണ് പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. വളരെ ആവേശത്തോടെ തന്നെയായിരുന്നു പാക്കിസ്ഥാൻ മത്സരത്തിലേക്ക് എത്തിയത്. എന്നാൽ തങ്ങളുടെ ഇന്നിംഗ്സിൽ ബാറ്റിംഗ് ദുരന്തം ഉണ്ടായതോടെ മത്സരം പൂർണമായും പാക്കിസ്ഥാന്റെ കൈവിട്ടുപോയി.

ഒപ്പം മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി രോഹിത് ശർമ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചതോടെ പാക്കിസ്ഥാൻ പട തകർന്നടിയുകയായിരുന്നു. മത്സരത്തിൽ രോഹിത് ശർമ 63 പന്തുകളിൽ 86 റൺസാണ് നേടിയത്.

Previous article“മുഴുവൻ ക്രെഡിറ്റും ബോളർമാർക്ക് നൽകുന്നു. ഇതൊരു 190 റൺസ് പിച്ചായിരുന്നില്ല”. രോഹിത് ശർമ പറയുന്നു.
Next article“ബാബർ കോഹ്ലിയുടെ കയ്യിൽ നിന്ന് ഷർട്ട്‌ സമ്മാനമായി വാങ്ങിയത് ശരിയായില്ല. ആരാധകരെ വേദനിപ്പിച്ചു”. വസിം അക്രം രംഗത്ത്.