ഹിറ്റ്മാന്റെ പ്രഹരം. പാകിസ്ഥാൻ ഭസ്മം. 63 പന്തിൽ നേടിയത് 86 റൺസ്.

F8Z6HrYaAAAl04Q scaled

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് നായകൻ രോഹിത് ശർമ. 192 എന്ന ചെറിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഒരു തട്ടു പോളിപ്പൻ തുടക്കമാണ് രോഹിത് നൽകിയത്. പവർപ്ലേ ഓവറുകളിൽ പാക്കിസ്ഥാൻ ബോളർമാരെ അടിച്ചുതകർത്താണ് രോഹിത് തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 63 പന്തുകളിൽ നിന്ന് 86 റൺസ് ആണ് ഇന്ത്യൻ നായകൻ നേടിയത്. ഒരു വിജയം ലക്ഷ്യം കണ്ടിറങ്ങിയ പാക്കിസ്ഥാനെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കിയാണ് രോഹിത് നിറഞ്ഞാടിയത്.

192 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയായിരുന്നു രോഹിത് ശർമ നൽകിയത്. ഇന്ത്യയെ മുൻപ് ഭയപ്പെടുത്തിയിരുന്ന ഷാഹിൻ അഫ്രീദിയെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്താൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. പിന്നീട് പവർപ്ലേ ഓവറുകളിൽ പാക്കിസ്ഥാൻ ബോളർമാർക്കെതിരെ യാതൊരു ദയവുമില്ലാതെ രോഹിത് ശർമ ബാറ്റ് വീശിയത്. തന്റെ ഫേവറേറ്റ് പുൾ ഷോട്ടുകളിലൂടെ സിക്സറുകൾ പറത്താനും രോഹിത്തിന് സാധിച്ചു. ശുഭമാൻ ഗിൽ 11 പന്തുകളിൽ 16 റൺസ് നേടി കൂടാരം കയറിയപ്പോഴും രോഹിത് ശർമയുടെ വീര്യം കെട്ടടങ്ങിയില്ല. മത്സരത്തിന്റെ ഏഴാം ഓവറിൽ ഷാഹിൻ അഫ്രിദിക്കെതിരെ ഒരു തകർപ്പൻ പുൾ ഷോട്ടിലൂടെ സിക്സർ പറത്താൻ രോഹിത്തിന് സാധിച്ചിരുന്നു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

പവർ പ്ലേയ്ക്കു ശേഷവും ആക്രമണം അഴിച്ചുവിട്ട രോഹിത് വിരാട് കോഹ്ലി പുറത്തായ ശേഷമാണ് അല്പമൊന്ന് അടങ്ങിയത്. പിന്നീട് ടീമിനായി പക്വതയോടെയാണ് രോഹിത് കളിച്ചത്. മത്സരത്തിൽ 36 പന്തുകളിൽ നിന്നായിരുന്നു രോഹിത് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും രോഹിത് തന്റെ പേരിൽ ചേർക്കുകയുണ്ടായി. മത്സരത്തിൽ 63 പന്തുകൾ നേരിട്ട രോഹിത് ശർമ 86 റൺസ് ആയിരുന്നു നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു.

മത്സരത്തിൽ ഷാഹിൻ അഫ്രീദിയുടെ പന്തിൽ ഇഫ്തിക്കാർ അഹമ്മദിന് ക്യാച്ച് നൽകിയായിരുന്നു രോഹിത് ശർമ്മ പുറത്തായത്. എന്തായാലും വളരെ അർഹതപ്പെട്ട ഒരു സെഞ്ച്വറിയാണ് മത്സരത്തിൽ രോഹിതിന് നഷ്ടപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ടീമിനെതിരെ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ 78 പന്തുകളിൽ നിന്ന് 122 റൺസ് ആണ് രോഹിത് നേടിയത്. എന്നിരുന്നാലും ഈ മത്സരത്തിലും ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്.

Scroll to Top