ചരിത്രം പിറന്നു ഓസ്ട്രേലിയൻ ക്യാപ്റ്റനായി കമ്മിൻസ് :കൂടെ സർപ്രൈസ് വൈസ് ക്യാപ്റ്റൻ

ക്രിക്കറ്റ്‌ ലോകത്ത് കഴിഞ്ഞ കുറച്ച് അധികം നാളുകളായി നിലനിന്നിരുന്ന പ്രധാന ചോദ്യത്തിന് വീണ്ടും മറ്റൊരു ട്വിസ്റ്റ്‌. ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ ടെസ്റ്റ്‌ നായക കുപ്പായത്തിലേക്ക് ടിം പെയിനു പകരക്കാരനായി പേസർ പാറ്റ് കമ്മിൻസ് എത്തും. ഓസ്ട്രേലിയൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബൗളർ നായകനായി എത്തുന്നത് എന്നതും ശ്രദ്ധേയം.28 വയസ്സുകാരനായ പാറ്റ് കമ്മിൻസ് വരുന്ന ആഷസ് ടെസ്റ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ടിന് എതിരെ ഓസ്ട്രേലിയൻ ടീമിനെ നയിക്കും. താരം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമ്പോൾ മുൻ നായകനും സ്റ്റാർ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റനായി എത്തുന്നത്.

ഓസ്ട്രേലിയൻ ടെസ്റ്റ്‌ ക്യാപ്റ്റനായി എത്തുന്ന 47ാം താരമാകുന്ന പാറ്റ് കമ്മിൻസ് ഓസ്ട്രേലിയക്കായി കഴിഞ്ഞ നാല് വർഷത്തിലേറെയായി മൂന്ന് ഫോർമാറ്റിലും കാഴ്ചവെക്കുന്നത് സ്ഥിരതയാർന്ന പ്രകടനമാണ്. ഐപിൽ ക്രിക്കറ്റിൽ കൊൽക്കത്ത താരമാണ് അദ്ദേഹം. നേരത്തെ അശ്ലീല സന്ദേശം അയച്ചുവെന്ന വിവാദത്തിൽ നായക സ്ഥാനത്ത് നിന്നും ഒഴിഞ്ഞ വിക്കറ്റ് കീപ്പർ നായകൻ ടിം പെയിൻ പകരമാണ് പാറ്റ് കമ്മിൻസ് എത്തുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റൻ റോളിലേക്ക് ഇപ്പോൾ എത്തുന്നത്. പന്തുചുരണ്ടൽ വിവാദം കാരണം ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സ്റ്റീവ് സ്മിത്തിന് വൈസ് ക്യാപ്റ്റൻ വീണ്ടും ഭാവിയിൽ ക്യാപ്റ്റൻസിയിലേക്ക് എത്താനുള്ള മാർഗമാണ്.

ചരിത്രപരമായ ആഷസ് ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ്‌ ഗാബ്ബയിൽ ഡിസംബർ 8നാണ്‌ തുടക്കം കുറിക്കുന്നത്. ശക്തരായ ഇംഗ്ലണ്ടിന് എതിരെ ആഷസ് നേടുകയെന്നുള്ള ഒരൊറ്റ ആഗ്രഹത്തിലാണ് ഓസ്ട്രേലിയൻ ടീം.ക്യാപ്റ്റൻസിയെ കുറിച്ച് കമ്മിൻസ് പ്രസ്താവന കഴിഞ്ഞ ദിവസം നടത്തി. “ഞാൻ വരാനിരിക്കുന്ന ആഷസിന് മുൻപായി ഈ റോൾ സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനത്തിലാണ്. കൂടാതെ വരുന്നത് വളരെ മികച്ചതായ ഒരു ആഷസ് പരമ്പര തന്നെയാകും ” പേസർ അഭിപ്രായം വ്യക്തമാക്കി

images 2021 11 26T085749.917