ഹർഭജന്റെ കാൽതൊട്ട് വന്ദിച്ച്‌ റെയ്ന : ആവേശത്തോടെ ദൃശ്യങ്ങൾ തരംഗമാക്കി ആരാധകർ -കാണാം വീഡിയോ

0
1

ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള രണ്ട് ടീമുകളാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സും ധോണി നായകനാകുന്ന ചെന്നൈ സൂപ്പർ കിങ്‌സും .ഐപിൽ പതിനാലാം സീസണിൽ തുടർ ജയങ്ങളോടെ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് ടേബിളിൽ കുതിക്കുമ്പോൾ തുടർ തോൽവികളും ബാറ്റിംഗ് നിരയുടെ ഫോമില്ലായമയുമാണ് കൊൽക്കത്ത ടീമിനെ അലട്ടുന്നത് .ഇരുവരും സീസണിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 18 റൺസിന്റെ വിജയം സ്വന്തമാക്കി .ആവേശം അലതല്ലിയ മത്സരത്തിൽ കമ്മിൻസ് ,റസ്സൽ എന്നിവർ അർദ്ധ സെഞ്ച്വറി അടിച്ചെങ്കിലും കൊൽക്കത്ത ടീമിന് ജയിക്കുവാനായില്ല .

എന്നാൽ ഐപിഎല്ലിലെ വാശിയേറിയ മത്സരത്തിലും ക്രിക്കറ്റ് ലോകം കണ്ടത് താരങ്ങൾക്കിടയിലുള്ള സൗഹ്രദത്തിന്റെ ദൃശ്യങ്ങളാണ് . താരങ്ങൾ എല്ലാം പലവിധ ഫ്രാഞ്ചൈസി ടീമുകളാക്കായി കളിക്കുന്നു എന്നിരുന്നാലും ഇവർ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഐപിഎല്ലിൽ പലതവണ നാം കണ്ടിട്ടുണ്ട് . ചെന്നൈ:കൊൽക്കത്ത മത്സരവും ഇത്തരത്തിൽ ഒരു മനോഹര  കൂടിക്കാഴ്ചയ്ക്കുള്ള  അപൂർവ്വവേദിയായി.കൊൽക്കത്തയുടെവെറ്ററൻ സ്പിന്നർ  ഹർഭജൻ സിംഗിന്റെ കാലുതൊട്ട് വന്ദിച്ചാണ് ചെന്നൈ സൂപ്പർ കിംഗ് താരം സുരേഷ് റെയ്ന തന്റെ സ്നേഹവും ആദരവും പങ്കുവെച്ചത് . മത്സരത്തിന് മുൻപാണ് റെയ്ന ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചത് .

റെയ്‌നയുടെ പ്രവർത്തിയിൽ ഒരുവേള ഹർഭജൻ ഞെട്ടി എന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് .കാൽതൊട്ട് വന്ദിച്ച റെയ്നയെ ഭാജി കൈപിടിച്ച് ഉയർത്തുന്നതും ശേഷം  ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഐപിഎല്ലിൽ  മുൻപ് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയും ഇന്ത്യക്കായും ഒരുമിച്ച് കളിച്ചവരാണ് ഹർഭജനും റെയ്നയും. ഈ സൗഹൃദമാണ് റെയ്നയെ ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചത്. കഴിഞ്ഞ സീസൺ വരെ ചെന്നൈ താരമായിരുന്ന ഹർഭജൻ സിംഗിനെ ഇത്തവണ താരലേലത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് സ്വന്തമാകുകയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here