ചെന്നൈയിൽ ധോണിയ്ക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? നീക്കങ്ങളുമായി ചെന്നൈ മാനേജ്മെന്റ്.

Dhoni and sanju 2022

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ടീം കയ്യിലുണ്ടായിട്ടും ടൂർണമെന്റിന്റെ പ്ലേയോഫ് പോലും കാണാൻ സാധിക്കാതെ വന്ന ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. 2022ൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേത്തിച്ച സഞ്ജു 2023ൽ നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും പരാജയപ്പെടുന്നതായിരുന്നു ഐപിഎല്ലിൽ കണ്ടത്. മറുവശത്ത് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗൽ കിരീടമുയർത്താൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിക്കുകയും ചെയ്തു. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനേയും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് ധോണിയുടെ പകരക്കാരനായി സഞ്ജു സാംസണെ ടീമിലേത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുകയാണെങ്കിൽ ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസനെ തങ്ങളുടെ ടീമിൽ എത്തിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനായ പ്രസന്ന അഗോരമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളിൽ ഒരാളായ രവിചന്ദ്രൻ അശ്വിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രസന്ന അഗോരം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ തള്ളിക്കളയുക എളുപ്പമല്ല എന്നാണ് വിദഗ്ധസമിതി പറയുന്നത്.

നിലവിൽ ധോണി തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. അതിനാൽതന്നെ ചെന്നൈ അദ്ദേഹത്തിനുള്ള പകരക്കാരനെ അന്വേഷിക്കുന്നതായി പ്രസന്ന പറഞ്ഞു. ഈ സ്ഥാനത്തേക്ക് ചെന്നൈ കണ്ടുപിടിച്ചിരിക്കുന്നത് സഞ്ജു സാംസണെ തന്നെയാണ് എന്നും പ്രസന്ന വ്യക്തമാക്കുന്നു. ധോണി അടുത്ത സീസണിൽ കളിച്ചേക്കുമേന്നാണ് സൂചനകൾ. എന്നിരുന്നാലും അക്കാര്യത്തിൽ ഉറപ്പില്ല. അടുത്ത സീസണിൽ ധോണി ചെന്നൈക്കായി കളിക്കുകയാണെങ്കിൽ അവർക്ക് യാതൊന്നും തന്നെ പേടിക്കാനില്ല. എന്നാൽ അദ്ദേഹം വിരമിക്കുന്ന പക്ഷം പകരക്കാരനെ കണ്ടെത്തേണ്ടത് ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പ്രസന്ന പറയുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവാണ് അവർക്കു മുൻപിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ എന്നും പ്രസന്ന കൂട്ടിച്ചേർത്തു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

സഞ്ജുവിനെ പോലെ ഒരു യുവതാരത്തെ ടീമിൽ എത്തിക്കുന്നതിലൂടെ ചെന്നൈയ്ക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സഞ്ജു ഇന്ത്യൻ താരമായതിനാൽ തന്നെ പിന്നീട് നായകനായി ഉയർത്തിക്കൊണ്ടുവരുമ്പോഴും ടീമിന് ഗുണം ചെയ്യും. മാത്രമല്ല ഇത്തരത്തിൽ യുവതാരങ്ങളെ ടീമിലെത്തിച്ച് അവരെ സൂപ്പർതാരങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ചെന്നൈ സൂപ്പർ കിങ്സ് എല്ലാതവണയും ചെയ്യുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും ദേശ്പാണ്ഡെ, ശിവം ദുബെ, ആകാശ് സിംഗ് തുടങ്ങിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി ഉയർത്തിക്കൊണ്ടു വരികയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. ഇത്തരത്തിൽ സഞ്ജുവിനെയും ഉയരങ്ങളിലെത്തിക്കാൻ ചെന്നൈയ്ക്ക് സാധിക്കും. എന്തായാലും ഈ വാർത്തകൾ സത്യമാവുകയാണെങ്കിൽ വലിയ സാധ്യത തന്നെയാണ് സഞ്ജുവിന് മുൻപിലേക്ക് വരുന്നത്.

Scroll to Top