ഫാഫ് ഡൂപ്ലസിയെ സറ്റംപ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ കൈവിട്ടത് ഐപിഎല്‍ കിരീടം.

3 ആം ഓവറിൽ പരിചയസമ്പന്നനായ ഡുപ്ളസിസിനെ സ്റ്റംപ് ചെയ്യാൻ കിട്ടിയ അവസരം പരിചയ സമ്പന്നനായ ദിനേശ് കാർത്തിക് നഷ്ടപ്പെടുത്തിയപ്പോൾ കൊൽക്കത്ത കൈവിട്ടത് മൂന്നാം IPL കിരീടമായിരുന്നോ ?

ആദ്യ ഓവറിലെ 4 ആം പന്തിനെ ഒരു കാൽമുട്ടിലിരുന്ന് ഷക്കിബ് അൽ ഹസനെ ബൗണ്ടറി പായിച്ച റിതുരാജിൻ്റെ ആത്മവിശ്വാസത്തെ അടുത്ത ഓവറിൽ തുടർച്ചയായ പന്തുകളിൽ ബീറ്റൺ ചെയ്ത് മാവി തെല്ലൊന്ന് പരീക്ഷിച്ചുവെങ്കിലും മൂന്നാം ഓവറിൽ വീണ്ടും ഷക്കിബിനെ തുടർച്ചയായ പന്തുകളിൽ ഫോറിനും സിക്സറിനും പറത്തിയ ഗേക്ക് വാദ് 5 ആം ഓവറിൽ ടൂർണമെൻ്റിൽ 627 റൺസുമായി സീസണിലെ ഓറഞ്ച് ക്യാപ് നേടുമ്പോൾ എതിരാളികളായ കൊൽക്കത്തക്കു വേണ്ടി 2014 ൽ ഓറഞ്ച് ക്യാപ് അണിഞ്ഞ റോബിൻ ഉത്തപ്പ ഇക്കുറി മഞ്ഞ ജേഴ്സിയിൽ ചെന്നൈക്ക് വേണ്ടി കൈയ്യടിച്ചു കൊണ്ട് ഗാലറിയിലുണ്ടായിരുന്നു.

ഫെർഗുസൻ്റെ യോർക്കർ പന്ത് ഓഫ് സൈഡിലൂടെ ഗേക്ക് വാദ് മനോഹരമായി ബൗണ്ടറി കടത്തിയപ്പോൾ കാർത്തിക് നഷ്ടപ്പെടുത്തിയ സ്റ്റംപിങ്ങിലൂടെ ജീവൻ നീട്ടിക്കിട്ടിയ കവർ ഡ്രൈവിലൂടെ ആരാധകരുടെ മനം നിറച്ചായിരുന്നു ഡുപ്ളസിസ് മികവ് കാണിച്ചത്. 2021 സീസണിൽ 700 റൺസ് കടന്ന ജോഡികൾ വീണ്ടും ചെന്നൈയെ കാത്തു സൂക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്.

8.1 ഓവർ 61 റൺസ്.സുനിൽ നരൈൻ ഗേക്ക് വാദിനെ വീഴ്ത്തുമ്പോൾ ഒരു ആശ്വാസമായിരുന്നു KKR ക്യാംപിൽ.

നേരിട്ട ആദ്യ പന്ത് റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ഉത്തപ്പ പക്ഷെ ഏറെ റൺ വഴങ്ങിയ ഷക്കിബിനെ സിക്സർ പറത്തിയപ്പോൾ ചെന്നൈ 10 ഓവറിൽ 80 ലെത്തി.

എന്താണ് ഡുപ്ളസിസ് എന്ന പരിചയ സമ്പന്നനിൽ നിന്നും ചെന്നൈ ഫൈനലിൽ പ്രതീക്ഷിച്ചുവോ അതിൻ്റെ ഇരട്ടിയിലേറെയാണ് അയാൾ ചെയ്തത്.11 ആം ഓവറിൽ ഫെർഗൂസണെ രണ്ടു ഫോറുകളും സിക്സറും പറത്തിയ ഡുപ്ളസിസ് കൊൽക്കത്തയുടെ ആത്മവിശ്വാസമാണ് തകർത്തത്.പതിയെ തുടങ്ങിയ ഡുപ്ളി 35 പന്തിൽ അർധ സെഞ്ചുറിയിലെത്തിയത് ആരും അറിഞ്ഞതു പോലുമില്ല.

തൻ്റെ പഴയ ടീമിനെതിരെ ഒന്നാന്തരം ഷോട്ടുകളിലൂടെ മുന്നേറിയ ഉത്തപ്പ കൊൽക്കത്തയുടെ ഏറ്റവും പ്രതീക്ഷയായ ചക്രവർത്തിയെ പറത്തിയ സിക്സർ ചെന്നൈയെ സുരക്ഷിത തീരത്തേക്കാണ് നയിച്ചത്.സുനിൽ നരൈനെയും സിക്സർ പറത്തി 15 പന്തിൽ 3 സിക്സർ അടക്കം 31 റൺസ് നേടി ഉത്തപ്പ മടങ്ങുമ്പോഴേക്കും തനിക്ക് ലഭിച്ച രണ്ടാമത്തെ അവസരത്തിലും അയാൾ ചെയ്യേണ്ടതെല്ലാം ചെയ്താണ് മടങ്ങിയത്.

13.3 ഓവർ 2 വിക്കറ്റിന് 124 റൺസ്.

17 ആം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മാവിയെ UAE പിച്ചിൽ കൃത്യസമയത്ത് അവസരത്തിനൊത്തുയർന്ന മോയിൻ അലി സിക്സർ പറത്തുമ്പോൾ മോർഗൻ്റെ മുഖം നിർവികാരമായിരുന്നു.

സ്കോർ 17 ഓവർ 2 ന് 153

18 ആം ഓവറിൽ ഫെർഗൂസൺ എന്നും മറക്കാനാഗ്രഹിച്ച ഒരു മാച്ച് ആയിരുന്നു ഡുപ്ളസി സമ്മാനിച്ചത്.2 ഓവർ ശേഷിക്കെ ചെന്നെ സുരക്ഷിത സ്കോറിലെത്തിയ പോലെ തോന്നിപിച്ചു.

അവസാന ഓവറുകളിൽ ചെന്നൈ സ്കോർ കുതിക്കുകയായിരുന്നു .ബൗളിങ്ങ് മികവ് കൊണ്ട് ഫൈനലിലെത്തിയ കൊൽക്കത്തയുടെ പൂട്ട് പൊളിച്ച ചെന്നൈക്ക് കൊൽക്കത്തയുടെ ഫീൽഡിങ്ങ് പിഴവുകളും അനുഗ്രഹമായി.

ഒരു ഫൈനൽ മത്സരത്തിൽ 192 റൺസ് മറി കടക്കുക എന്നത് ബാലികേറാമലയാകും.

IPL 2021 ൽ ചെന്നൈ നേരിട്ട 5 തോൽവികൾ ആദ്യം ബാറ്റ് ചെയ്തപ്പോൾ ആയിരുന്നെങ്കിൽ UAE പാദത്തിൽ കൊൽക്കത്ത 6 കളികൾ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ ആയിരുന്നു.കഴിഞ്ഞത് ചരിത്രം.

എഴുതിയത് – Dhanesh Damodaran

Previous articleഓറഞ്ച് ക്യാപ്പ് ഭാവി ഇന്ത്യന്‍ ഓപ്പണര്‍ക്ക് സ്വന്തം. റെക്കോഡും കൂടെ പോന്നു.
Next articleനാലാം കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റണ്‍മല കീഴടക്കാനാവാതെ കൊല്‍ക്കത്ത