പതിവു പോലെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കിരീടം നേടാന്‍ ഒരു കാരണം കൂടി.

2022 ഐപിഎല്ലിലെ മെഗാ ലേലത്തില്‍ പരമാവധി താരങ്ങളായ 25 പേരെയും അതില്‍ പരമാവധി വിദേശ താരങ്ങളായ എട്ടു പേരെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ലേലം കഴിഞ്ഞപ്പോള്‍ 2.95 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു ബാക്കിയുള്ളത്. ലേലത്തിനു മുന്‍പായി രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ്ങ് ധോണി, മൊയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് നിലനിര്‍ത്തിയത്.

ഐപിഎല്‍ മെഗാ ലേലങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ കളിച്ച അതേ താരങ്ങളെ സ്വന്തമാക്കാന്‍ ടീം മാനേജ്മെന്‍റ് ശ്രദ്ധിക്കാറുണ്ട്. ടീം അംഗങ്ങള്‍ തമ്മിലുള്ള വിശ്വാസവും പരസ്പര സഹകരണവും ഒരു കുടുംബം പോലെ കഴിയുന്നതെല്ലാം ടൂര്‍ണമെന്‍റ് വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഒരു ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

പതിവുപോലെ പഴയ ടീം അംഗങ്ങള്‍ക്ക് വേണ്ടിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്ഷ്യമിട്ടത്. ചെന്നൈ ആദ്യ ദിനം സ്വന്തമാക്കിയ 6 ല്‍ 5 താരങ്ങളും പഴയ താരങ്ങളായിരുന്നു. ഫാഫ് ഡൂപ്ലെസിക്കും ഹേസല്‍വുഡിനു വേണ്ടിയും ശ്രമിച്ചെങ്കിലും ഇരുവരെയും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലാ. അതേ സമയം അനേകം വര്‍ഷങ്ങളില്‍ ടീമിന്‍റെ പ്രധാന താരമായിരുന്ന സുരേഷ് റെയ്നയെ സ്വന്തമാക്കാന്‍ ടീം താത്പര്യം പ്രകടിപ്പിച്ചില്ലാ.

സാധാരണയായി ലേലത്തില്‍ 10 കോടിയില്‍ അധികം തുക മുടക്കാന്‍ ചെന്നൈ മടി കാണിക്കാറുണ്ട്. പക്ഷേ ഇത്തവണ ദീപക്ക് ചഹറിനെ സ്വന്തമാക്കാനായി 14 കോടി ചിലവഴിക്കേണ്ടി വന്നു. അടുത്തതായി അമ്പാട്ടി റായുഡുവാണ് ലേലത്തില്‍ ഏറ്റവും ചിലവേറിയത് – 6.75 കോടി രൂപ.

അടുത്ത സീസണിലേക്കുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ 25 പേരില്‍ 13 പേരും 2021 ല്‍ ടീമിന്‍റെ ഒപ്പമുണ്ടായിരുന്നവരാണ്. പഴയ സ്ക്വാഡില്‍ ഉണ്ടായിരുന്ന മഹേന്ദ്ര സിങ്ങ് ധോണി, രവീന്ദ്ര ജഡേജ, മൊയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, ഹരി നിഷാന്ത്, റോബിന്‍ ഉത്തപ്പ, ജഗദീശന്‍, അമ്പാട്ടി റായുഡു, ഭഗത് വര്‍മ്മ, മിച്ചല്‍ സാന്‍റ്നര്‍, ഡ്വെയ്ന്‍ ബ്രാവോ, ആസീഫ്, ദീപക്ക് ചഹര്‍ എന്നിവര്‍ 2022 സീസണിലേക്കായി ടീമിലെത്തിച്ചു കഴിഞ്ഞു.

Chennai Super Kings Squad IPL 2022

Ravindra Jadeja, MS Dhoni (c), Ruturaj Gaikwad, Moeen Ali, Robin Uthappa, Ambati Rayudu, Deepak Chahar, KM Asif, Tushar Deshpande, Dwayne Bravo, Devon Conway, Subhranshu Senapati, Tushar Deshpande, Shivam Dube, Maheesh Theekshana, Rajvardhan Hangargekar, Dwaine Pretorius, Mitchell Santner, Prashant Solanki, C Hari Nishanth, N Jagadeesan, Chris Jordan, K Bhagath Verma, Mukesh Choudhary, Simranjeet Singh

Previous article2022 ഐപിഎല്‍ ലേലത്തില്‍ ടീമുകള്‍ മേടിച്ച താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ്
Next articleഇങ്ങനെ ലേലം വിളിക്കരുത് : ലേലം നിർത്താൻ ആഗ്രഹിച്ചതായി ദീപക് ചഹാർ