ക്രിക്കറ്റ് ആരാധകർ എല്ലാം ഇന്ത്യൻ ടീമിന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിയെ കുറിച്ചുള്ള ചർച്ചകളിലാണ്. സതാംപ്ടണിൽ നടന്ന പ്രഥമ ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ടീം എട്ട് വിക്കറ്റിന് ന്യൂസിലാൻഡ് ടീമിനോട് തോൽവി വഴങ്ങിയപ്പോൾ ആവർത്തിക്കപ്പെട്ടത് കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐസിസി ഫൈനലുകളിലെ തോൽവികളുടെ ആവർത്തനമാണ്. ടീം ഇന്ത്യ ഇപ്പോൾ ഐസിസി ടൂർണമെന്റ് ഫൈനലിലും ഒപ്പം സെമി ഫൈനലിലും എല്ലാം കനത്ത തോൽവി നേരിട്ട് കിരീടം നെടുവാനാവാതെ മടങ്ങുന്നത് വളരെ ഏറെ നിരാശയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.അവസാനമായി നടന്ന ഏകദിന,ചാമ്പ്യൻസ് ട്രോഫി,ടെസ്റ്റ് ലോകകപ്പുകളിൽ എല്ലാം ഇന്ത്യൻ ടീം നിർണായക മത്സരങ്ങളിൽ തോൽവികൾ നേരിടുന്നതിന്റെ കാരണമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരിൽ ചർച്ചയായി മാറുന്നത്.
2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം ഗംഭീര പ്രകടനമാണ് എല്ലാ കളിയിലും കാഴ്ചവെച്ചത്. പാകിസ്ഥാനെതിരായ ഫൈനലിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങി.2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനൽ ഇന്നും ഇന്ത്യൻ ആരാധകർ മറക്കില്ല. സെമിഫൈനലിൽ കിവീസ് ബൗളിംഗിന് മുൻപിൽ വീണ ഇന്ത്യൻ ടീം തോൽവി വഴങ്ങി നാട്ടിലേക്ക് മടങ്ങി. ഇത്തവണ ഏറെ പ്രതീക്ഷകളോടെ വന്ന ടെസ്റ്റ് ലോകകപ്പ് കിരീടം നഷ്ടമായത് എട്ട് വിക്കറ്റ് തോൽവിയോടെ.ഈ പ്രധാനപെട്ട മത്സരങ്ങളിൽ എല്ലാം നായകൻ കോഹ്ലി, ഉപനായകൻ രോഹിത് ശർമ, സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ എന്നിവർ മോശം പ്രകടനമാണ് കാഴ്ചവെച്ചത് എന്നതും ശ്രദ്ദേയം.
പാകിസ്ഥാൻ ടീമിന് എതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിത് നേരിട്ട മൂന്നാം പന്തിൽ റൺസ് എടുക്കാതെ ഔട്ട് ആയപ്പോൾ കോഹ്ലി 5 റൺസ് നേടി.ബുംറ ഓവറുകളിൽ 68 റൺസ് വഴങ്ങിയപ്പോൾ ഇക്കഴിഞ്ഞ ടെസ്റ്റ് ലോകകപ്പിൽ ബുംറ വിക്കറ്റ് ഒന്നും വീഴ്ത്തിയില്ല. ഫൈനലിൽ രോഹിത് 34,30 എന്നിങ്ങനെ സ്കോറിൽ പുറത്തായപ്പോൾ കോഹ്ലി ആകെ രണ്ട് ഇന്നിങ്സിലും നേടിയത് 57 റൺസ് മാത്രം. കൂടാതെ 2019ലെ സെമി ഫൈനലിൽ രോഹിത്, കോഹ്ലി എന്നിവർ ഒരു റൺസ് മാത്രം അടിച്ചെടുത്തപ്പോൾ ബുംറ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.വിരാട് കോഹ്ലിയും രോഹിത്തും ബാറ്റിംഗിലും ബുംറ ബൗളിങ്ങിലും തിളങ്ങിയില്ലേൽ തോൽക്കുന്ന ടീമാണോ ഇന്ത്യ എന്ന് ആരാധകർ ഈ കണക്കിന്റെ കൂടി അടിസ്ഥാനത്തിൽ ചോദിക്കുന്നു