ഐപിൽ കളിക്കുവാനെത്തുന്ന ഓസീസ് ക്രിക്കറ്റ് താരങ്ങളെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് കർശന നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരസ്യങ്ങളിൽ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പേരോ ഫോട്ടോയോ ഒരിക്കലും പാടില്ലെന്നാണ് ഫ്രാഞ്ചൈസികൾക്ക് നൽകിയ നിർദ്ദേശത്തിൽ ബിസിസിഐ ചൂണ്ടി കാണിക്കുന്നത് .ഐപിൽ ഫ്രാഞ്ചസികളെ എല്ലാം ഇക്കാര്യം അറിയിക്കുവാൻ ഓസീസ് ക്രിക്കറ്റ് ബോർഡും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഓസീസ് താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് അവരുടെ ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍മാരുടെ പരസ്യങ്ങൾക്കും മറ്റുമായി യഥേഷ്ട്ടം ഉപയോഗിക്കാം കൂടാതെ ഓസീസ് താരങ്ങളുടെ ഫോട്ടോ ടീം ഫോട്ടോയുടെ ഭാഗമായി കൂടി ഉപയോഗിക്കാം. ഈ സീസണിലെ ഐപിഎല്ലിൽ 19 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ രണ്ടാംവാരം ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കും എന്നാണ് ബിസിസിയിലെ ചില ഉന്നതർ നൽകുന്ന സൂചനകൾ .
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ഐപിൽ ഇന്ത്യയിൽ തന്നെ നടത്തുവാനാണ് ബിസിസിഐ പ്ലാൻ .
ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസീസ് താരങ്ങള്‍
സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നേഥന്‍ കോള്‍ട്ടര്‍-നൈല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, റിലി മെരെഡിത്ത്, ബെന്‍ കട്ടിംഗ്, മൊയ്‌സസ് ഹെന്‍റിക്‌സ്, ഡാന്‍ ക്രിസ്റ്റ്യന്‍, ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ക്രിസ് ലിന്‍, ആദം സാംപ, ഡാനിയേല്‍ സാംസ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഫിലിപ്പെ, ആന്‍ഡ്രൂ ടൈ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്.