അവർ അസാമാന്യമായി കളിച്ചു, എല്ലാ ക്രെഡിറ്റും അവര്‍ക്ക് : അശ്വിൻ.

ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ഒരു ഘട്ടത്തിൽ പരാജയം മണത്തിരുന്ന ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് അശ്വിന്റെയും ശ്രേയസ് അയ്യരുടെയും പോരാട്ടമായിരുന്നു.

മത്സരത്തിൽ വിജയിച്ചെങ്കിലും ഇപ്പോൾ ഇതാ എല്ലാ ക്രെഡിറ്റും ബംഗ്ലാദേശിനെ നൽകിയിരിക്കുകയാണ് വിജയശിൽപ്പികളിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് സാധിച്ചു എന്നാണ് അശ്വിൻ പറഞ്ഞത്. ഈ മത്സരത്തിലെ എല്ലാ ക്രെഡിറ്റും തകർപ്പൻ പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് അർഹിക്കുന്നുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

images 2022 12 25T145305.246

“ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിലും സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് സാധിച്ചു. തകർപ്പൻ പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് ഈ മത്സരത്തിലെ എല്ലാ ക്രെഡിറ്റും അർഹിക്കുന്നുണ്ട്. ഇന്ത്യ അനായാസം മത്സരത്തിൽ വിജയിക്കേണ്ടിയിരുന്നു. എന്നാൽ ബംഗ്ലാദേശ് അസാമാന്യമായി തിരിച്ചടിച്ചു. ശ്രേയസ് അയ്യർ മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തത്. ഞാൻ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ആസ്വദിച്ചു.”- അശ്വിൻ പറഞ്ഞു.

images 2022 12 25T145259.889

മത്സരത്തിൽ 145 റൺസ് വിജയലക്ഷം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 7ന് 74 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ കരകയറ്റിയത് അശ്വിവിനും ശ്രേയസ് അയ്യരും കൂടെയാണ്. എട്ടാം വിക്കറ്റിൽ ഇരുവരും കൂടെ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ശ്രേയസ് അയ്യർ 29 റൺസും അശ്വിൻ 42 റൺസുമാണ് നേടിയത്. കളിയിലെ താരമായി തിരഞ്ഞെടുത്തത് അശ്വിവിനെ ആയിരുന്നു. ചേതേശ്വർ പൂജാരെയെയാണ് പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത്.

Previous articleപ്ലയർ ഓഫ് ദി സീരിസ് പുരസ്കാരം സര്‍പ്രൈസ്
Next articleഎമിലിയാനോ മാർട്ടിനസിനോട് സ്വയം കൊമാളി ആകരുതെന്ന് മുൻ സ്കോട്ടിഷ് താരം