ക്രിക്കറ്റ് ലോകം ഏറെ ആകാംഷയോടെ താരലേലത്തിൽ കാത്തിരുന്നതാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെ ഏത് ടീം ഇത്തവണ ഐപിഎല്ലിൽ ലേലം വിളിക്കും എന്നറിയുവാൻ വേണ്ടി . ഒടുവിൽ ഐപിഎല്‍ അരങ്ങേറ്റത്തിന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മുൻപിൽ വഴി തെളിഞ്ഞിരിക്കുകയാണ് .രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യന്‍സാണ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് അര്‍ജുന്‍ മുംബൈയിലെത്തിയത്. താരലേലത്തില്‍ അവസാനത്തെ പേരായിരുന്നു അര്‍ജുന്റേത്. അർജുൻ മുംബൈ ടീമിൽ എത്തിയതോടെ ലേലം പിന്നീട് അവസാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം സയ്യദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ തന്നെ അരങ്ങേറിയത്. എന്നാല്‍ താരത്തിന് മ്പി ടീമിൽ ശോഭിക്കുവാൻ സാധിച്ചിരുന്നില്ല. പിന്നീട് ദിവസങ്ങൾ മുൻപ് പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റിന് വേണ്ടിയും താരം കളിച്ചു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് 21കാരന്‍ നടത്തിയത്. 31 പന്തില്‍ 71 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതോടെ താരലേലത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ അർജുനിലേക്കായി .
അടുത്തിടെ ഇംഗ്ലണ്ടിലേക്ക് പരിശീലനത്തിന് പോയ അർജുൻ ടെണ്ടുൽക്കർ അവിടെ പാക് ഇതിഹാസ താരം വസിം അക്രവുമായി പരിശീലനം നടത്തിയിരുന്നു .അക്രം താരത്തിന് നിർദ്ദേശങ്ങളും ചില ടെക്‌നിക്കൽ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നു .
അതിനാൽ തന്നെ അർജുൻ വരുന്ന സീസണുകളിൽ ടീമിന് ഒരു ശക്തി തന്നെയാണ് എന്നാണ് മുംബൈ ടീം മാനേജ്‌മന്റ് കരുതുന്നത് .